പാചകവാതക സിലിണ്ടറിന് 32 രൂപ കൂടി: കേരളത്തില്‍ വില കൂടില്ല

ചരക്കുസേവന നികുതി(ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് വില കൂടിയത്. 
പാചകവാതക സിലിണ്ടറിന് 32 രൂപ കൂടി: കേരളത്തില്‍ വില കൂടില്ല

ന്യൂഡെല്‍ഹി: സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് 32 രൂപ കൂടി. ചരക്കുസേവന നികുതി(ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് വില കൂടിയത്. എല്‍പിജിക്ക് ഇതുവരെ വാറ്റ് നികുതി ഇല്ലാതിരുന്ന ചണ്ഡിഗഢ്, ഹരിയാന, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, യു.പി, പശ്ചിമ ബംഗാള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വിലവര്‍ധനവുണ്ടാവുക.

വാറ്റ് നിലവിലുള്ളതിനാല്‍ കേരളത്തില്‍ വില വര്‍ധന ബാധകമാകില്ല. ഡല്‍ഹിയില്‍ 446.65 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് ഇനി മുതല്‍ 477.46 രൂപയാകും. കൊല്‍ക്കത്തയില്‍ 31.67 രൂപ വര്‍ധിച്ചു. ചെന്നൈയില്‍ 31.41 രൂപയുടെ വര്‍ധനവാണുണ്ടായത്. ജിഎസ്ടിയില്‍ അഞ്ചു ശതമാനമാണ് പാചകവാതക നികുതി. ആറ് വര്‍ഷത്തെ ഏറ്റവും വലിയ വില വര്‍ധനയാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com