ഗവര്‍ണര്‍ പെരുമാറുന്നത് ബിജെപി ബ്ലോക്ക് പ്രസിഡന്റിനെ പോലെ; തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് മമത ബാനര്‍ജി

ഗവര്‍ണറുടെ ദയയില്‍ അല്ല താന്‍ അധികാരത്തില്‍ എത്തിയതും തുടരുന്നതുംഎന്നും മമത ബാനര്‍ജി
ഗവര്‍ണര്‍ പെരുമാറുന്നത് ബിജെപി ബ്ലോക്ക് പ്രസിഡന്റിനെ പോലെ; തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് മമത ബാനര്‍ജി

കല്‍ക്കത്ത: ബദൂരിയായിലെ വര്‍ഗീയ കലാപം കെട്ടടങ്ങാതെ തുടരുന്നതിന് ഇടയില്‍ കൊമ്പുകോര്‍ത്ത് ബംഗാള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും. ബദൂരിയായിലെ സാഹചര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഗവര്‍ണര്‍ കേഷരി നാഥ് തൃപാദി തന്നെ ഭീഷണിപ്പെടുത്തിയെന്നും, അപമാനിച്ചെന്നും മമത ബാനര്‍ജി ആരോപിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പരസ്യ പോരിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 

ഗവര്‍ണറുടെ അധിക്ഷേപത്തിന് ഇരയായതിന് ശേഷം മുഖ്യമന്ത്രി പദവി രാജിവയ്ക്കണമെന്ന് വരെ തോന്നിയതായും മമത പറഞ്ഞു. ഭരണഘടനാ പദവിയാണ് ഗവര്‍ണറുടേത്. ജനങ്ങളാണ് തന്നെ അധികാരത്തില്‍ എത്തിച്ചത്. ഗവര്‍ണറുടെ ദയയില്‍ അല്ല താന്‍ അധികാരത്തില്‍ എത്തിയതും തുടരുന്നതും എന്നും മമത ബാനര്‍ജി പറഞ്ഞു. 

ബിജെപിയുടെ ബ്ലോക്ക് പ്രസിഡന്റിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിയാണെന്ന ബോധ്യം ഗവര്‍ണര്‍ക്ക് ഉണ്ടാകണമെന്നും മമത ചൂണ്ടിക്കാട്ടി. 

എന്നാല്‍ ഫോണ്‍ വഴിയുള്ള സംസാരത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സംസാരം തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണറും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഭാഷയും, നിലപാടും തന്നെ അത്ഭുതപ്പെടുത്തുന്നു എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. 

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ക്ക് നിശബ്ദനായി ഇരിക്കാന്‍ സാധിക്കില്ലെന്നും, സംസ്ഥാനത്തുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് മുഖ്യമന്ത്രിയില്‍ നിന്നും വിശദീകരണം ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ടെന്നും ബംഗാള്‍ ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com