വിവാഹ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കും

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി
വിവാഹ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കും

വിവാഹ സര്‍ട്ടിഫിക്കറ്റും ഇനി ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി. 

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ പരാമര്‍ശം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വിവാഹ രജിസ്‌ട്രേഷനും ആധാര്‍ കാര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ആധാറുമായി ബന്ധിപ്പിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുന്നതിന് സഹായകമാകുമെന്നാണ് നിയമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇതിന് പുറമെ എല്ലാ വിഭാഗങ്ങളുടേയും വിവാഹങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്നും നിയമ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹം, ജനനം, മരണം എന്നിവയുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച പഠനം നടത്തിയ ബി.എസ്.ചൗഹാന്‍ അധ്യക്ഷനായ സമിതിയുടേതായിരുന്നു ശുപര്‍ശ. വിവാഹം കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com