30 മിനിറ്റില്‍ മാംസം ബീഫ് ആണോ എന്നറിയാം; മഹാരാഷ്ട്ര പൊലീസിന്റെ പുതിയ വിദ്യ 

30 മിനിറ്റില്‍ മാംസം ബീഫ് ആണോ എന്നറിയാം; മഹാരാഷ്ട്ര പൊലീസിന്റെ പുതിയ വിദ്യ 

മാംസം പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ പരിശോധിക്കാന്‍ സാധിക്കും

ന്യൂഡല്‍ഹി: ബീഫ് കൈവശം സൂക്ഷിച്ചെന്ന് ആരോപിച്ച് ഗോ രക്ഷകര്‍ നടത്തുന്ന ആക്രമം ആശങ്ക ഉണര്‍ത്തി രാജ്യത്ത് വര്‍ധിച്ചു വരികയാണ്. കൈവശം ഉള്ളത് ബീഫ് ആണോ എന്ന് ഉറപ്പിക്കാതെയാണ് ആക്രമണങ്ങള്‍ എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. 

എന്നാല്‍ 30 മിനിറ്റില്‍ മാംസം പരിശോധിച്ച്  ബീഫ് ആണോ അതെന്ന് കണ്ടെത്താനുള്ള സംവിധാനം മഹാരാഷ്ട്ര പൊലീസിന് തയ്യാറാക്കി നല്‍കിയിരിക്കുകയാണ മഹാരാഷ്ട്ര ഫോറന്‍സിക് ലബോറട്ടറി. മാംസം തിരിച്ചറിയുന്നതിനുള്ള കിറ്റിലൂടെ 100 സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും.

പശു മാംസം ആണെന്ന് ഇതുപയോഗിച്ചുള്ള പരിശോധനയില്‍ വ്യക്തമായാല്‍ ഡിഎന്‍എ റിപ്പോര്‍ട്ടിനായി ഇത് ലബോറട്ടറിയിലേക്ക് അയക്കും. മാംസം പിടികൂടുന്ന സ്ഥലത്ത് വെച്ച് തന്നെ പരിശോധിക്കാന്‍ സാധിക്കുന്നത് തെറ്റിദ്ധാരണ പരത്തിയുള്ള അക്രമങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് മഹാരാഷ്ട്ര പൊലീസിന്റെ വിലയിരുത്തല്‍. 

മാംസവുമായി വരുന്ന വണ്ടികള്‍ പിടിച്ചുവയ്‌ക്കേണ്ട സാഹചര്യവും ഇതിലൂടെ ഒഴിവാക്കാം. മുംബൈ, പുനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ പൊലീസുകാര്‍ക്കാണ് ഈ മാംസ പരിശോധന കിറ്റ് ഇപ്പോള്‍ ലഭിക്കുക. കന്നുകാലി കശാപ്പും, ബീഫ് വില്‍പ്പനയും പൂര്‍ണമായി നിരോധിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com