കര്‍ഷക ദുരിതം തീരുന്നില്ല: കാളകളെ വാങ്ങാന്‍ പണമില്ല; കര്‍ഷകന്‍ പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതു

കര്‍ഷക ദുരിതം തീരുന്നില്ല: കാളകളെ വാങ്ങാന്‍ പണമില്ല; കര്‍ഷകന്‍ പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുതു

ഭോപ്പാല്‍:  കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പെണ്‍മക്കളെ ഉപയോഗിച്ച് നിലമുഴുത് കര്‍ഷകന്‍. മധ്യപ്രദേശിലെ സെഹോറിലാണ് സംഭവം. പെണ്‍കുട്ടികളെ സംരക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയ മുഖ്യമന്ത്രി ശിവ് രാജ് സിംഗിന്റെ സ്വന്തം ജില്ലയിലാണ് കര്‍ഷകന്‍ തന്റെ പെണ്‍മക്കളെ ഉപയോഗിച്ചു നിലമുഴുതത്. 

വീഡിയോ-എന്‍ഡിടിവി

കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനാലാണ് പെണ്‍മക്കളെ ഉപയോഗിച്ചു നിലമുഴുതതെന്ന് സെഹോറിലെ ബസന്ത്പൂര്‍ ഗ്രാമത്തിലുള്ള കര്‍ഷകനായ സര്‍ദാര്‍ ബറേല തന്റെ ദുരിതം പറഞ്ഞത്. 14കാരി രാധിക, 11 കാരി കുന്തി എന്നിവരെ ഉപയോഗിച്ചു ബറേല നിലമുഴുതുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നത്. പണമില്ലാത്തതിന്റെ പേരില്‍ മക്കളുടെ വിദ്യാഭ്യാസവും നിര്‍ത്തിയിട്ടുണ്ട്. 

വാര്‍ത്ത പുറത്തു വന്നതോടെ ഇവരെ സഹായിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ മാസം 51 കര്‍ഷകരാണ് മധ്യപ്രദേശില്‍ കഴിഞ്ഞ മാസം മാത്രം ആത്മഹത്യ ചെയ്തത്. ഇതില്‍ 11 പേര്‍ സെഹോര്‍ ജില്ലയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com