ഡല്‍ഹിയില്‍ പോത്തുമായി പോയ ആറ് പേരെ തല്ലിച്ചതച്ചത് 70 ഓളം വരുന്ന ഗോരക്ഷ ഗുണ്ടകള്‍

ഞങ്ങള്‍ ആറ് പേരാണ് ഉണ്ടായത്. ആവര്‍ 70 പേരും - വാഹനം തടഞ്ഞുനിര്‍ത്തിയുടന്‍ മര്‍ദ്ദനം തുടങ്ങുകയായിരുന്നു - ഒരുഘട്ടത്തില്‍ മരണം സംഭവിക്കുമെന്ന്  പ്രതീക്ഷിച്ച ഞങ്ങളെ പൊലീസ് എത്തിയാണ്  രക്ഷിച്ചത്
ഡല്‍ഹിയില്‍ പോത്തുമായി പോയ ആറ് പേരെ തല്ലിച്ചതച്ചത് 70 ഓളം വരുന്ന ഗോരക്ഷ ഗുണ്ടകള്‍

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാത്രി മതിയായ രേഖകളുമായി പോത്തുകളെ കൊണ്ടുപോയ ആറ് പേരെ ആക്രമിച്ചത് എഴുപതോളം വരുന്ന ഗോരക്ഷ ഗുണ്ടകള്‍. സംഘം തന്റെ കൈ കെട്ടിയിട്ട ശേഷം രണ്ട് മണിക്കൂര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് മര്‍ദ്ദനത്തിനിരയായ ഷൗക്കിന്‍ പറയുന്നു. 
അഴിച്ച് വിടാന്‍ യാചിച്ചെങ്കിലും തല്ലുന്നതില്‍ ഹരംപിടിച്ച ഗോ രക്ഷ ഗുണ്ടകള്‍ ഇതിന് തയ്യാറിയില്ലെന്നും ഷൗക്കിന്‍ പറയുന്നു.

ഞങ്ങള്‍ ആറ് പേരാണ് ഉണ്ടായത്. ആവര്‍ 70 പേരും. വാഹനം തടഞ്ഞുനിര്‍ത്തിയുടന്‍ മര്‍ദ്ദനം തുടങ്ങുകയായിരുന്നു. ഒരുഘട്ടത്തില്‍ മരണം സംഭവിക്കുമെന്ന്  പ്രതീക്ഷിച്ച ഞങ്ങളെ പൊലീസ് എത്തിയാണ്  രക്ഷിച്ചത്. 

പോത്തിനെ വില്‍ക്കുന്നതിനായാണ് ഇവര്‍ ഗാസിയാപൂരില്‍ പോയത്. പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കേണ്ടി വരുമെന്നതിനാല്‍ പ്രധാന പാത ഒഴിവാക്കി ചെറിയ റോഡുകളിലൂടെയായിരുന്നു യാത്ര. കിഴക്കന്‍ ഡല്‍ഹിയിലെ ബാബ ഹരിദാസ് നഗറില്‍ എത്തിയപ്പോഴായിരുന്നു ആയുധധാരികള്‍ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. 

കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ തൊഴില്‍ ചെയ്താണ് ഞങ്ങള്‍ ജീവിക്കുന്നത്. ഇതുവരെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് മനസിലാകുന്നില്ല. ഭയമുണ്ടെങ്കിലും ഇനി ഈ തൊഴില്‍ തന്നെ ചെയ്യാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com