ബംഗാള്‍ കലാപം: ഹിന്ദുക്കല്‍ ഗുജറാത്തില്‍ പ്രതികരിച്ചപോലെ പ്രവര്‍ത്തിക്കണമെന്ന് ബിജെപി എംഎല്‍എ

ബംഗാള്‍ കലാപം: ഹിന്ദുക്കല്‍ ഗുജറാത്തില്‍ പ്രതികരിച്ചപോലെ പ്രവര്‍ത്തിക്കണമെന്ന് ബിജെപി എംഎല്‍എ

ഹൈദരാബാദ്: 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ ഹിന്ദുക്കള്‍ ചെയ്ത പോലെ ബംഗാളിലെ ഹിന്ദുക്കളും ചെയ്യണമെന്ന് ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്താവന. പശ്ചിമ ബംഗാളില്‍ വര്‍ഗീയ കലാപം നടന്നുകൊണ്ടിരിക്കെയാണ് ഹൈദരാബാദിലെ ഖൊസാമഗലില്‍ നിന്നുള്ള എംഎഎല്‍എ രാജ് സിംഗ് വിവാദ പ്രസ്താവന നടത്തിയത്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഗുജറാത്തിലെ ഹിന്ദുക്കള്‍ ചെയ്തപോലെ ബംഗാളിലെ ഹിന്ദുക്കളും ചെയ്യണമെന്ന് രാജ്‌സിംഗ് ആവശ്യപ്പെടുന്നത്.

നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് ബിജെപി എംഎല്‍എയുടെ വര്‍ഗീയ പ്രസ്താവന. സംഘര്‍ഷം നിയന്ത്രിക്കുന്നക്കുന്നതിന് പകരം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കലാപകാരികളെ സഹായിക്കുകയാണെന്നും രാജാ സിങ് ആരോപിച്ചു.

പശ്ചിമ ബംഗാളില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല. ഗുജറാത്തില്‍ ചെയ്തപോലെ ഹിന്ദുക്കള്‍ ബംഗാളിലും ചെയ്യണം. അല്ലെങ്കില്‍ ബംഗാള്‍ ബംഗ്ലാദേശായി മാറും. സ്വന്തം സുരക്ഷിതത്വത്തിന് ബംഗാള്‍ കടുവകള്‍ ഉണരണമന്നും രാജ് സിംഗ് ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com