വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കിയില്ല: വിദേശ സഹായം പറ്റുന്ന 6000ത്തോളം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ സംഘടനകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിരുന്നില്ല. ഇതേതുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം സന്നദ്ധ സംഘടനകളോട് വിശദീകരണം ചോദിച്ചിരുന്നു.
വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കിയില്ല: വിദേശ സഹായം പറ്റുന്ന 6000ത്തോളം എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

ന്യൂഡെല്‍ഹി: വിദേശ ധനസഹായം തേടുന്ന 6000ത്തോളം സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കുമെന്ന് സൂചന. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ സംഘടനകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഹാജരാക്കിയിരുന്നില്ല. ഇതേതുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം സന്നദ്ധ സംഘടനകളോട് വിശദീകരണം ചോദിച്ചിരുന്നു.

ജൂലൈ എട്ടിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിനുള്ള മറുപടി കൊടുക്കേണ്ട അവസാന തീയതി ജൂലൈ 23 ആണ്.  ഈ വര്‍ഷം മെയില്‍ 18,523 സന്നദ്ധസംഘടനകള്‍ക്ക് വരവ് ചിലവ് കണക്കുകള്‍ ഹാജരാക്കാന്‍ ആഭ്യന്തര മന്ത്രാലയം ഒരവസരം കൂടി നല്‍കിയിരുന്നു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഈ സംഘടനകള്‍ 2010 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. 

ജൂണ്‍ 14ന് മുന്‍പായി വിവരങ്ങള്‍ അറിയിക്കാനുള്ള അവരം നല്‍കിയിരുന്നു. സംഘടനകള്‍ക്ക് ഇത് സംബന്ധിച്ച് ഇമെയില്‍ വഴിയും എസ്എംഎസ് വഴിയും അറിയിപ്പും നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയതിനുശേഷവും വിവരങ്ങള്‍ ഹാജരാക്കാന്‍ തയാറാകാത്ത സംഘടനകളാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിക്ക് കീഴെ വരുന്നത്. ഇവര്‍ക്ക് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം അറിയിക്കാനുള്ള നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇനി ഇവര്‍ നല്‍കുന്ന വിശദീകരണത്തിനനുസരിച്ചായിരിക്കും നടപടിയെടുക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com