അമര്‍നാഥ് തീര്‍ഥാടകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ലഷ്‌കര്‍ ഇ തോയ്ബ; ആസൂത്രണം പാക്കിസ്ഥാനില്‍ നിന്ന്

പാക്കിസ്ഥാന്‍ തീവ്രവാദി അബു ഇസ്‌മെയില്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ജമ്മുകശ്മീര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്
അമര്‍നാഥ് തീര്‍ഥാടകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ലഷ്‌കര്‍ ഇ തോയ്ബ; ആസൂത്രണം പാക്കിസ്ഥാനില്‍ നിന്ന്

ശ്രീനഗര്‍: ഏഴ് അമര്‍നാഥ് തീര്‍ഥാടകള്‍ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്ബ. മൂന്ന് ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങള്‍ അടങ്ങിയ സംഘമാണ് തീര്‍ഥാടകര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് സൂചന. 

തിങ്കളാഴ്ച രാത്രി 8.20ടെ തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബറ്റാന്‍ഗു മേഖലയില്‍ വെച്ചായിരുന്നു തീര്‍ഥാടക സംഘത്തിന് നേരെയുള്ള തീവ്രവാദി ആക്രമണം. ഏഴ് തീര്‍ഥാടകര്‍ കൊല്ലപ്പെട്ടതിന് പുറമെ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. 

പാക്കിസ്ഥാന്‍ തീവ്രവാദി അബു ഇസ്‌മെയില്‍ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും ജമ്മുകശ്മീര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബസിന്റെ മൂന്ന് വശങ്ങളില്‍ നിന്നും വളഞ്ഞായിരുന്നു തീവ്രവാദികള്‍ ബസിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. എന്നാല്‍ ആക്രമണം ഉണ്ടായതിന് ശേഷവും മൂവായിരത്തില്‍ അധികം തീര്‍ഥാടകരാണ് അമര്‍നാഥ് യാത്രയ്ക്കായി പുറപ്പെട്ടിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്കുള്ള സുരക്ഷ ഇരട്ടിയാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com