ഭീകരരെ നേരിടാന്‍ അതിര്‍ത്തിയില്‍ ഗോ സംരക്ഷകരെ നിയോഗിക്കണം; ബിജെപിയെ പരിഹസിച്ച് ശിവസേന

ആയുധങ്ങള്‍ക്ക് പകരം ഗോ മാംസവുമായിട്ടായിരുന്നു തീവ്രവാദികള്‍ എത്തിയിരുന്നത് എങ്കില്‍ ഒരു തീവ്രവാദി പോലും ജീവനോട് തിരികെ പോകുമായിരുന്നില്ല
ഭീകരരെ നേരിടാന്‍ അതിര്‍ത്തിയില്‍ ഗോ സംരക്ഷകരെ നിയോഗിക്കണം; ബിജെപിയെ പരിഹസിച്ച് ശിവസേന

മുംബൈ: അതിര്‍ത്തിയില്‍ ഭീകരരെ നേരിടാന്‍ സൈനീകര്‍ക്ക് പകരം ഗോ രക്ഷകരെ അങ്ങോട്ടേയ്ക്ക് അയക്കണമെന്ന് പരിഹസിച്ച് ശിവസേന. അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയെ വിമര്‍ശിച്ചായിരുന്നു ശിവസേ തലവന്‍ ഉദ്ധവ് താക്കറേയുടെ പ്രതികരണം. 

ആയുധങ്ങള്‍ക്ക് പകരം ഗോ മാംസവുമായിട്ടായിരുന്നു തീവ്രവാദികള്‍ എത്തിയിരുന്നത് എങ്കില്‍ ഒരു തീവ്രവാദി പോലും ജീവനോട് തിരികെ പോകുമായിരുന്നില്ല. അതിനാല്‍ അതിര്‍ത്തിയിലേക്ക് അയക്കേണ്ടത് ഗോ സംരക്ഷകരെയാണ്. കല, കായികം, സംസ്‌കാരം എന്നിവയില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നായിരുന്നു ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ ഇവിടെ രാഷ്ട്രീയവും മതവും കൂടിക്കലര്‍ന്ന് ഭീകരാക്രമണത്തിന്റെ രൂപത്തില്‍ എത്തിയിരിക്കുകയാണെന്ന് ശിവസേന തലവന്‍ ആരോപിച്ചു. 

തീവ്രവാദത്തിനെതിരെ പോരാടാന്‍ കുറച്ച് ധൈര്യം മോദി സര്‍ക്കാര്‍ കാണിക്കണമെന്നും താക്കറെ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ തീവ്രവാദവും ഇല്ലാതെയാകും എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇപ്പോഴും തീവ്രവാദ ആക്രമണങ്ങള്‍ തുടരുകയാണെന്നും താക്കറെ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com