ശശികലയ്ക്ക് ജയിലില്‍ വിഐപി ജീവിതം; സൗകര്യം ഒരുക്കി കൊടുത്തത് രണ്ടുകോടി കൈക്കൂലി വാങ്ങി

ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. രണ്ട് തടവുകാരെ ഭക്ഷണം തയാറാക്കാന്‍ നിയോഗിച്ചിട്ടുണ്ട്
ശശികലയ്ക്ക് ജയിലില്‍ വിഐപി ജീവിതം; സൗകര്യം ഒരുക്കി കൊടുത്തത് രണ്ടുകോടി കൈക്കൂലി വാങ്ങി

ബംഗളൂരു: പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ ശശികലക്ക് ജയിലില്‍ വിഐപി പരിഗണന. സ്വകാര്യ അടുക്കളവരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് പ്രിസണ്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്ന് തമിഴ്‌നാട് ആഭ്യന്തര മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രിസണ്‍ ഡിഐജി രൂപയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. രണ്ട് തടവുകാരെ ഭക്ഷണം തയാറാക്കാന്‍ നിയോഗിച്ചിട്ടുണ്ട്. ജയില്‍ ഡിജി, എച്ച്.എസ്.സത്യനാരായണ റാവുവും കീഴുദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയാണ് വിഐപി സൗകര്യങ്ങള്‍ ഒരുക്കിയതെന്നും രൂപയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് ഡിഐജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് കാര്യങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ജയില്‍ ഡിജി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com