ഉത്തര്‍പ്രദേശില്‍ മുസ്ലീം കുടുംബത്തിന് നേരെ ട്രയിനില്‍ ആക്രമണവും വംശീയാധിക്ഷേപവും

മെയിന്‍പുരി ജില്ലയിലാണ് സ്ത്രീകളും അംഗപരിമിതരും അടങ്ങുന്ന കുടുംബത്തിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ഇവരുടെ കൈയില്‍ നിന്നും ആഭരണങ്ങളും പണവും കവര്‍ച്ചാ സംഘം കവര്‍ന്നെടുത്തു.
ഉത്തര്‍പ്രദേശില്‍ മുസ്ലീം കുടുംബത്തിന് നേരെ ട്രയിനില്‍ ആക്രമണവും വംശീയാധിക്ഷേപവും

ഫറൂഖാബാദ്: ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍ സഞ്ചരിച്ച മുസ്ലീം കുടുംബത്തിന് നേരെ ആക്രമണവും കവര്‍ച്ചയ്ക്കും ഇരയായി. മെയിന്‍പുരി ജില്ലയിലാണ് സ്ത്രീകളും അംഗപരിമിതരും അടങ്ങുന്ന കുടുംബത്തിന് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ഇവരുടെ കൈയില്‍ നിന്നും ആഭരണങ്ങളും പണവും കവര്‍ച്ചാ സംഘം കവര്‍ന്നെടുത്തു.

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് ആക്രമണം നടന്നത്. ഇവര്‍ക്ക് നേരെ മുപ്പതോളം യുവാക്കള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രയിനിന്റെ എമര്‍ജന്‍സി വിന്‍ഡോ തകര്‍ത്താണ് വടികളും ആയുധങ്ങളുമായി കവര്‍ച്ചാ സംഘം ട്രയിനിലേക്ക് കയറിയത്. ആക്രമി സംഘം കുടുംബത്തിന് നേരെ വംശീയ അധിക്ഷേവവും നടത്തി.

കുട്ടികളില്‍ നിന്നും മൊബൈല്‍ തട്ടിയെടുക്കാന്‍ സംഘം ശ്രമിച്ചപ്പോള്‍ തടഞ്ഞതാണ് ആക്രമി സംഘത്തെ പ്രകോപിപ്പിച്ചെതെന്നുമുള്ള റിപ്പോര്‍ട്ടുകളും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.മറ്റുള്ളവര്‍ക്ക് വയറിനും മറ്റുമാണ് പരുക്ക്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ആക്രമത്തിനിടെ പൊലീസിന്റെ ഹെല്‍പ് ലൈനിലേക്ക് വിളിച്ചെങ്കിലും നമ്പര്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും ആരോപണമുണ്ട്. സമീപകാലത്തായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com