വൈറലായ പയ്യന്നൂര്‍ മോദിയടെ പേരില്‍ കേസ്

പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുന്ന മോദിയെയും സ്‌നാപ്പ് ചാറ്റിന്റെ ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മോദിയുടെ ചിത്രം പ്രചരിപ്പിച്ചതിനുമാണ് എഐബി കോമഡി ഗ്രൂപ്പിനെതിരെ കേസെടുത്തിരിക്കുന്നത്.
വൈറലായ പയ്യന്നൂര്‍ മോദിയടെ പേരില്‍ കേസ്

ന്യൂഡെല്‍ഹി; സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെുടത്തിയ നടപടിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. മുംബൈ പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സൈബര്‍ സെല്‍ എഐബി കോമഡി ഗ്രൂപ്പിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്


പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നില്‍ക്കുന്ന മോദിയെയും സ്‌നാപ്പ് ചാറ്റിന്റെ ഡോഗ് ഫില്‍ട്ടര്‍ ഉപയോഗിച്ച് മോദിയുടെ ചിത്രം പ്രചരിപ്പിച്ചതിനുമാണ് എഐബി കോമഡി ഗ്രൂപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. ചിത്രം മോദിയെ അപമാനിച്ചുവെന്നും ദേശീയ വികാരത്തെ വൃണപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്.

സോഷ്യല്‍ മീഡിയയില്‍ ടീഷര്‍ട്ടുമിട്ടു നില്‍ക്കുന്ന മോദിയുടെ അപരന്റെ ചിത്രം വൈറലായിരുന്നു. ഓള്‍ ഇന്ത്യാ ബാക്‌ചോഡ് എന്ന കോമഡി ഗ്രൂപ്പാണ് സ്‌നാപ്പ് ചാറ്റിലെ ഡോഗ് ഫില്‍ട്ടറിലുള്ള മോദിയുടെ അപരന്റെ ചിത്രം പ്രചരിപ്പിച്ചത്. #wanderlust എന്ന ഹാഷ്ടാഗോടെയായിരുന്നു ചിത്രം പ്രചരിപ്പിച്ചിരുന്നത്. പോസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. പോസ്റ്റിട്ടതിന് പിന്നാലെ ഇവര്‍ മാപ്പു പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

വിവാദം വീണ്ടും കൊഴുക്കുന്നതിന് വഴിവെച്ചത്. പോസ്റ്റ് ഡിലീറ്റ് ചെയ്ത് സംഘം മാപ്പ് പറഞ്ഞെങ്കിലും ശക്തമായ നടപടി ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ചിത്രം വൈറലായതോടെ പൊതു ജീവിതത്തില്‍ ഇത്തരത്തിലുള്ള തമാശകളൊക്കെ ആവാമെന്നായിരുന്നു മോദിയുടെ മറുപടി. എന്നാല്‍ പ്രധാനമന്ത്രിയെ ട്രോളുന്നതില്‍ അത്ര തമാശയല്ലെന്നാണ് എഐബി ട്രോള്‍ ഗ്രൂപ്പിനെതിരെ രംഗത്തെത്തിയിട്ടുള്ളവരുടെ മറുപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com