കശ്മീര്‍ പ്രത്യേക പദവി ജനങ്ങളുടെ വികാരമാണ്; ചൈന പോലും ഇടപെടാന്‍ തുടങ്ങിയെന്നും മെഹബൂബ മുഫ്തി

രാജ്യം മതസൗഹാര്‍ദത്തോടെ മുന്നോട്ടുപോവുകയാണ് -  അവിടെ കലാപം സൃഷ്ടിക്കാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത് - അതിന്റെ ഉദ്ദാഹരണമാണ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണം
കശ്മീര്‍ പ്രത്യേക പദവി ജനങ്ങളുടെ വികാരമാണ്; ചൈന പോലും ഇടപെടാന്‍ തുടങ്ങിയെന്നും മെഹബൂബ മുഫ്തി

ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേക പദവി ജനങ്ങളുടെ വികാരമാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കശ്മീരിലെ സുരക്ഷാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് മെഹബൂബ മുഫ്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരും ഒന്നിച്ചുനിന്നാല്‍ മാത്രമെ കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുയെന്നും മുഫ്തി വ്യക്തമാക്കി.

ഇതിനിടെ കശ്മീരിലെ ത്രാലില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് താല്‍ക്കാലിക ശമനമായെങ്കിലും തീവ്രവാദ സാന്നിധ്യം ശക്തമാണ്.കഴിഞ്ഞ ആറുമാസത്തിനിടെ 102 തീവ്രവാദികളെയാണ് പല ഏറ്റുമുട്ടലുകളിലായി സൈന്യം വധിച്ചത്. ഊ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരയെുണ്ടായ ആക്രമണത്തിന് പിന്നില്‍ പുറമെ നിന്നുള്ള ശക്തികളാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കലാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ചൈനയും ഇടപെടാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മെഹബൂബ അഭിപ്രായപ്പെട്ടു

രാജ്യം മതസൗഹാര്‍ദത്തോടെ മുന്നോട്ടുപോവുകയാണ്. അവിടെ കലാപം സൃഷ്ടിക്കാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. അതിന്റെ ഉദ്ദാഹരണമാണ് തീര്‍ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണം. പ്രതിസന്ധിഘട്ടത്തില്‍ ഒപ്പം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒപ്പം നിന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മെഹബൂബ നന്ദി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com