സാരി ധരിക്കണം, ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യരുത്; വീടുകള്‍ കയറിയിറങ്ങി ആര്‍എസ്എസിന്റെ കൗണ്‍സിലിങ്

കുടുംബ പ്രബോധന്‍ എന്ന പേരിലെ പരിപാടി 2019ലെ പൊതുതിരഞ്ഞെടുപ്പ് വരെ തുടരും
സാരി ധരിക്കണം, ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യരുത്; വീടുകള്‍ കയറിയിറങ്ങി ആര്‍എസ്എസിന്റെ കൗണ്‍സിലിങ്

എന്ത് ഭക്ഷിക്കണം, ധരിക്കണം, എങ്ങിനെ ആഘോഷിക്കണം എന്നതിനെല്ലാം മാര്‍ഗ നിര്‍ദേശങ്ങളുമായിട്ടാണ് ഏപ്രിലില്‍ ആരംഭിച്ച ആര്‍എസ്എസിന്റെ ഫാമിലി കൗണ്‍സിലിങ് പരിപാടി പുരോഗമിക്കുന്നത്. വീടുകള്‍ തോറും സന്ദര്‍ശിച്ച് വ്യക്തികള്‍ക്കുള്ളില്‍ മൂല്യവും ധര്‍മവും നിറയ്ക്കുകയാണ് ആര്‍എസ്എസിന്റെ പദ്ധതി. 

കുടുംബ പ്രബോധന്‍ എന്ന പേരിലെ പരിപാടി 2019ലെ പൊതുതിരഞ്ഞെടുപ്പ് വരെ തുടരും. സസ്യാഹാരങ്ങള്‍ മാത്രം ഉപയോഗിക്കുവാനും, ഇന്ത്യന്‍ രീതിയിലെ വസ്ത്രങ്ങള്‍ ധരിക്കാനും ഈ പരിപാടിയിലൂടെ ആര്‍എസ്എസ് ജനങ്ങളോട് പറയുന്നു. 

ഗോ സംരക്ഷണത്തിന്റെ പേരില്‍ ആളുകളെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നതിന് എതിരെ വിമര്‍ശനം ഉയരുന്നതിന് ഇടയിലാണ് വ്യക്തി ജീവിതത്തില്‍ ഹിന്ദുത്വ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമം. രണ്ട് മൂന്ന് സ്വയംസേവകര്‍ക്കൊപ്പം ഒരു മുതിര്‍ന്ന സ്വയംസേവകനും അടങ്ങുന്ന സംഘമായി തിരിഞ്ഞാണ് കൗണ്‍സിലിംഗ് നല്‍കുന്നത്. 

സസ്യാഹാരം മാത്രം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍, ടെലിവിഷന്‍ ചാനലുകളും ന്യൂസ് പോര്‍ട്ടലുകളും വഴി വരുന്ന പശ്ചാത്യ സംസ്‌കാരത്തിന്റെ ആധിപത്യം എങ്ങിനെ ഒഴിവാക്കാം എന്നെല്ലാം ഓരോ വീടുകളിലെത്തിയും ഇവര്‍ വിശദീകരിക്കുന്നു. 

നാഗ്പൂരിലെ സദര്‍ പ്രദേശത്ത് സുരേഷ് ദേഷ്പാണ്ഡേ എന്ന വ്യക്തിയുടെ വീട്ടിലെത്തിയ ആര്‍എസ്എസ് സംഘം, സാരി ധരിക്കാനും, മെഴുകി തിരി ഊതിയും കേക്ക് മുറിച്ചും പിറന്നാള്‍ ആഘോഷം ഒഴിവാക്കാനുമെല്ലാമാണ് നിര്‍ദേശിച്ചത്. ഭക്ഷണത്തിന് മുന്‍പ് മന്ത്രങ്ങള്‍ ഉരുവിടണം. കുടുംബവുമായി ഇരിക്കുന്ന സമയത്ത് ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവ ചര്‍ച്ച ചെയ്യരുത് എന്നും സംഘം നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com