ഓടുന്ന ട്രയിനിനടിയില്‍ മൂന്ന് മിനിറ്റ്; പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു, വീഡിയോ

മൂന്ന് മിനിറ്റ് നേരം ശ്വാസമടക്കി പിടിച്ച ആ കിടപ്പാണ് അയാളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്
ഓടുന്ന ട്രയിനിനടിയില്‍ മൂന്ന് മിനിറ്റ്; പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു, വീഡിയോ

ഭോപ്പാല്‍: ഇത്തരമൊരു അവസരത്തില്‍ കാഴ്ചക്കാര്‍ എന്തുചെയ്യും. നോക്കി നില്‍ക്കുകയല്ലാതെ. അത്തരത്തിലായിരുന്നു മധ്യപ്രദേശിലെ സ്ത്‌നാം റെയില്‍വെ സ്റ്റേഷനില്‍ ഞായറാഴ്ച നടന്നത്. ഓടുന്ന ട്രയിനിനടിയില്‍ മൂന്ന് മിനിറ്റ് നേരം കുടുങ്ങിയ മനുഷ്യന്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

സത്‌നാ ജവഹര്‍ നഗറിലെ രാധേശാമാണ് പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു ട്രയിന്‍ വന്നത്. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം പാളത്തില്‍ കിടക്കുകയായിരുന്നു. മൂന്ന് മിനിറ്റ് നേരം ശ്വാസമടക്കി പിടിച്ച ആ കിടപ്പാണ് അയാളെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

കാഴ്ചക്കാരായ ജനക്കൂട്ടം മൊബൈലില്‍ പകര്‍ത്തിയ ചിത്രം പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ട്രയിന്‍ കടന്നുപോയ ശേഷം കാഴ്ചക്കാരായി നിന്നവര്‍ അയാളുടെ സഹായത്തിനായി എത്തി. എന്നാല്‍ ട്രയിനിനടിയില്‍ മൂന്ന് മിനിറ്റ് കിടന്നിട്ടും അയാളുടെ ശരീരത്തില്‍ യാതൊരു പോറല്‍ പോലും ഏറ്റിരുന്നില്ല. 

എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും ദൈവകൃപയാലാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com