ഭാര്യയുടെ കൈ മറച്ചില്ലെന്ന് മതമൗലീക വാദികള്‍; വായടപ്പിച്ച് മലയാളികള്‍

തലയും മുഖവും മറച്ചിട്ടുണ്ട്. പക്ഷെ കൈ കുറച്ച് പുറത്തുകാണുന്നു എന്നതാണ് ഇത്തവണ ഒരു കൂട്ടര്‍  കണ്ടെത്തിയിരിക്കുന്ന കുറ്റം
ഭാര്യയുടെ കൈ മറച്ചില്ലെന്ന് മതമൗലീക വാദികള്‍; വായടപ്പിച്ച് മലയാളികള്‍

ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് ഷമിക്കും, മുഹമ്മദ് കെയ്ഫിനും പിന്നാലെ മതഭ്രാന്തന്മാരുടെ ആക്രമണത്തിന് ഇരയാവുകയാണ് ഇര്‍ഫാന്‍ പഠാന്‍. ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ഭാര്യ സഫാ ബെയ്ഗിനൊപ്പമുള്ള ഫോട്ടോയാണ് ചില മുസ്ലിം മത വിശ്വാസികളെ പ്രകോപിപ്പിച്ചിരിക്കുന്നത്. 

എന്നാല്‍ ഇര്‍ഫാന്റെ നേര്‍ക്ക് ഉയരുന്ന ഉപദേശക കമന്റുകള്‍ക്കുള്ള മലയാളികളുടെ മറുപടിയാണ് ഇര്‍ഫാന്റെ ഫോട്ടോയ്ക്ക് താഴെ നിറയുന്നത്.

തലയും മുഖവും മറച്ചിട്ടുണ്ട്. പക്ഷെ കൈ കുറച്ച് പുറത്തുകാണുന്നു എന്നതാണ് ഇത്തവണ ഒരു കൂട്ടര്‍ ഇര്‍ഫാന്റെ ഫോട്ടോയില്‍ കണ്ടെത്തിയിരിക്കുന്ന കുറ്റം. അവരോട് കൈ മറയ്ക്കാന്‍ പറയണം, മുസ്ലീം സ്ത്രീകള്‍ നെയില്‍ പോളിഷ് അടിക്കരുത്, പര്‍ദ്ദയില്‍ തന്നെ ഭാര്യയെ നടത്തണം എന്നിങ്ങനെയാണ് ഇര്‍ഫാന്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന ഉപദേശം. 

ഭാര്യയുടെ എന്നല്ല, ഒരു മുസ്ലീം സ്ത്രീയുടേയും ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യരുതെന്നാണ് മറ്റൊരാളുടെ കമന്റ്. നെയില്‍ പോളിഷിന് പകരം മെഹന്തി ഉപയോഗിക്കാനും ഒരു കൂട്ടര്‍ പറയുന്നുണ്ട്. 

എന്നാല്‍ അവര്‍ എന്ത് ധരിക്കണം, എങ്ങിനെ ജീവിക്കണം എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് അദ്ദേഹവും, അദ്ദേഹത്തിന്റെ ദൈവവും തമ്മിലുള്ള കാര്യമാണ്. അതില്‍ നിങ്ങളിലാരും ഇടപെടേണ്ട കാര്യമില്ലെന്നും ഒരകൂട്ടര്‍ ഓര്‍മപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com