ഉത്തര്‍പ്രദേശില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് യോഗി ആദിത്യനാഥ്

മദ്യനിരോധനം അപ്രായോഗികമെന്ന് യോഗി ആദിത്യനാഥ്‌- മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിയുന്നത്‌
ഉത്തര്‍പ്രദേശില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: മദ്യം നിരോധിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു

മദ്യനിരോധനം അനധികൃത മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കും. മാത്രമല്ല അത് അനധികൃത മദ്യവില്‍പ്പന വര്‍ധിക്കാന്‍ ഇടയാക്കും.ഇത് മദ്യപിക്കുന്നവരുടെ ആരോഗ്യത്തെ ബാധിക്കും. എക്‌സൈസില്‍ നിന്നുള്ള വരുമാനമാണ് ക്ഷേമപദ്ധതികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. വരുമാനവും പൊതുതാത്പര്യവും കണക്കിലെടുത്ത് മദ്യം നിരോധിക്കേണ്ടെന്ന തീരുമാനത്തെ ന്യായികരിക്കാമെന്നായിരുന്നു എക്‌സൈസ് മന്ത്രി ജയ് പ്രതാപ് സിങിന്റെ പ്രതികരണം.

ഞങ്ങള്‍ മദ്യത്തിനനുകൂലമല്ലെന്നും പക്ഷെ മദ്യനിരോധനമെന്നത് അപ്രായോഗികമാണെന്നുമായിരുന്നു പാര്‍ലമെന്ററി കാര്യമന്ത്രി സുരേഷ് കുമാര്‍ ഖന്നയുടെ പ്രതികരണം. 50 വര്‍ഷമായി സംസ്ഥാനം ഭരിച്ചവര്‍ ഇപ്പോള്‍ ഈ ആവശ്യുവുമായി രംഗത്ത് വന്നിരിക്കുന്നത് വിരോധാഭാസമാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാന് അജയ് ലല്ലുവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയാണ് മന്ത്രിമാരുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com