ഹിന്ദു ദേശിയ വാദം ഇന്ത്യ-ചൈന യുദ്ധത്തിന് കാരണമാകും; ഹിന്ദുത്വ തീവ്രവാദം അങ്ങേയറ്റത്തെത്തിയാല്‍ മോദിക്കും തടയാനാകില്ല: ചൈന

ചൈനയെക്കാള്‍ ദുര്‍ബലരാണ് ഇന്ത്യ.പക്ഷേ ഇത് മനസ്സിലാക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ല
ഹിന്ദു ദേശിയ വാദം ഇന്ത്യ-ചൈന യുദ്ധത്തിന് കാരണമാകും; ഹിന്ദുത്വ തീവ്രവാദം അങ്ങേയറ്റത്തെത്തിയാല്‍ മോദിക്കും തടയാനാകില്ല: ചൈന

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന ഹിന്ദു ദേശീയ വാദം ഇന്ത്യ-ചൈന യുദ്ധത്തിലേക്ക് നയിക്കുമെന്ന്  ചൈനയുടെ മുന്നറിയിപ്പ്. പ്രധാനമന്ത്രിയുടെ ചൈന പോളിസിയെ ഹിന്ദുത്വവാദം അപഹരിച്ചുവെന്നും ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് പോലും ഇത് ഭീഷണിയാകുമെന്നും ചൈനയുടെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ് പറയുന്നു. 

ചൈനയെക്കാള്‍ ദുര്‍ബലരാണ് ഇന്ത്യ.പക്ഷേ ഇത് മനസ്സിലാക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ല. മതവികാരങ്ങളെയും ദേശീയതയേയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് മോദി അധികാരത്തിലെത്തിത്.2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമം വര്‍ധിച്ചുവരികയാണ്. ഇത് തടയുന്നതില്‍ മോദി സര്‍ക്കാര്‍ വന്‍ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. 
സിക്കിം അതിര്‍ത്തിയിലെ ദോക്‌ലാമില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അനിഷ്ടസംഭവങ്ങള്‍ സൃഷ്ടിച്ചതും വളര്‍ത്തിയതും ഹിന്ദു ദേശീയത എന്ന വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്.

ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന മത ദേശീയതയുടെ ഭാഗം തന്നെയാണ് മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളും.ഹിന്ദുത്വ തീവ്രവാദം അങ്ങേയറ്റത്തെത്തിയാല്‍ ഇത് തടയാന്‍ മോദിക്കും സാധിക്കില്ല എന്നും പത്രം മുന്നറിയിപ്പ നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com