എലിയും പാറ്റയും നിറഞ്ഞിടത്ത് ഭക്ഷണം; ട്രെയിനില്‍ ലഭിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് സിഎജി റിപ്പോര്‍ട്ട്

അംഗീകാരമില്ലാത്ത ബ്രാന്‍ഡഡ് കുപ്പിവെള്ളം ഉള്‍പ്പെടെ, കാലാവധി കഴിഞ്ഞതും, ചീത്തയായതുമായ ഭക്ഷണ സാധനങ്ങളാണ് സ്റ്റേഷനുകളില്‍ വില്‍പ്പന നടത്തുന്നത്
എലിയും പാറ്റയും നിറഞ്ഞിടത്ത് ഭക്ഷണം; ട്രെയിനില്‍ ലഭിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയിലെ കാറ്ററിങ് സര്‍വീസ് വഴി യാത്രക്കാര്‍ക്ക് മുന്നിലേക്ക് എത്തുന്ന ഭക്ഷണങ്ങള്‍ ഭക്ഷ്യ യോഗ്യമല്ലെന്ന് സിഎജി റിപ്പോര്‍ട്ട്. ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടിലാണ് ട്രെയ്‌നുകളില്‍ ലഭിക്കുന്ന ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് വ്യക്തമാക്കുന്നത്. 

അംഗീകാരമില്ലാത്ത ബ്രാന്‍ഡഡ് കുപ്പിവെള്ളം ഉള്‍പ്പെടെ, കാലാവധി കഴിഞ്ഞതും, ചീത്തയായതുമായ ഭക്ഷണ സാധനങ്ങളാണ് സ്റ്റേഷനുകളില്‍ വില്‍പ്പന നടത്തുന്നത്. അടുത്തിടെ കാറ്ററിങ് പോളിസിയില്‍ റെയില്‍വേ വരുത്തിയ മാറ്റമാണ് അവസ്ഥ മോശമാക്കിയതെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

പരിശോധനയില്‍ ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ ശുചിത്വം നിലനിര്‍ത്താന്‍ വേണ്ടതൊന്നും ചെയ്യുന്നില്ലെന്നും, വൃത്തിഹീനമായ ചുറ്റുപാടിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും, ഭക്ഷണം വാങ്ങുമ്പോള്‍ ബില്‍ നല്‍കുന്നില്ലെന്നും കണ്ടെത്തി. 74 റെയില്‍വേ സ്‌റ്റേഷനുകളിലായി 80 ട്രെയിനുകളിലാണ് സിഎജിയും റെയില്‍വേ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്. ഈച്ചകളും മറ്റ് പ്രാണികളും, എലികളും, പാറ്റയും നിറഞ്ഞിടത്താണ് ഭക്ഷണങ്ങള്‍ ഒരുക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com