അംബേദ്കര്‍ എഴുതിയ ഭരണഘടന മോദിയും ആര്‍എസ്എസും തകര്‍ക്കുന്നു: രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ജനാധിപത്യത്തെ പിടിച്ചെടുത്ത് ഭരണഘടനയെത്തന്നെ ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമം
അംബേദ്കര്‍ എഴുതിയ ഭരണഘടന മോദിയും ആര്‍എസ്എസും തകര്‍ക്കുന്നു: രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസും രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കുന്നുവെന്ന് രോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ ഒരു തീരുമാനത്തിനും എതിരെ ശബ്ദമുയര്‍ത്താത്ത രാജ്യത്തെയാണ് മോദിക്കും ആര്‍എസ്എസിനും വേണ്ടത്,അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്,രാഹുല്‍ പറഞ്ഞു. അംബേദ്കറിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിച്ച ക്വസ്റ്റ് ഫോര്‍ ഇക്വിറ്റി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഅംബേദ്കര്‍ എഴുതിയ ഭരണഘടന മോദി തകര്‍ക്കാന്‍ ശ്രമിക്കുയാണെന്ന അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ വായടപ്പിക്കാന്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി നിര്‍ത്തുക, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് മുകളില്‍ ശബ്ദമുയര്‍ത്തി അവരുടെ ശബ്ദത്തെ കേള്‍ക്കാതിരിക്കുക, ഇത് തന്നെയാണ് ഇപ്പോള്‍ മോദിയും ആര്‍എസ്എസും ചെയ്യുന്നത്. 
ഇന്ത്യയുടെ ജനാധിപത്യത്തെപിടിച്ചെടുത്ത് ഭരണഘടനയെത്തന്നെ ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമം, രാഹുല്‍ പറഞ്ഞു. 

രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ പ്രധാനമന്ത്രി എന്ന നിലയ്ക്ക് മോദി തയ്യാറാവുന്നില്ല, കര്‍ഷകരുടെ പ്രശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ പോലും മോദിക്ക് താത്പര്യമില്ല, രാജാവ് നഗ്നനാണ്,എന്നാല്‍ അദ്ദേഹത്തിന്റെ ചുറ്റുമുള്ള ആര്‍ക്കും അത് പറയാനുള്ള ധൈര്യമില്ല,രാഹുല്‍ പറഞ്ഞു.

പശുമാംസം കൈയ്യില്‍ വെച്ചുവെന്ന് ആരോപിച്ചാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. പശുമാംസം കൈയ്യില്‍ സൂക്ഷിച്ചുവെന്നത് ഒരു തെറ്റായ വിവരമാണ്. കൊലപാതകത്തില്‍ അന്വേഷണം നടത്തുന്നതിന് പകരം അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചത് മട്ടണ്‍ ആണോ ബീഫ് ണോ എന്ന് പരിശോധിക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് തിടുക്കമെന്നും രാഹുല്‍ പരിഹസിച്ചു. ഇത്തരത്തില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ മര്‍ദ്ദനങ്ങള്‍ തുടരുമ്പോഴും പ്രധാനമന്ത്രി മിണ്ടാതിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു.  മോദിയുടെയും എന്‍ഡിഎയുടെയും നയങ്ങളാണ് കശ്മീര്‍ പ്രശ്‌നം ഇത്രയുംവഷളാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com