ഇന്ത്യയില്‍ ഓരോ പത്തുമിനിറ്റിലും ഒരു സൈബര്‍ കുറ്റകൃത്യം നടക്കുന്നു

2017 ലെ ആദ്യ ആറു മാസത്തെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 2016ല്‍ ഇത് ഓരോ പന്ത്രണ്ട് മിനിറ്റ് കൂടുമ്പോളുമാണ് സംഭവിച്ചിരുന്നത്. 
ഇന്ത്യയില്‍ ഓരോ പത്തുമിനിറ്റിലും ഒരു സൈബര്‍ കുറ്റകൃത്യം നടക്കുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും ഒരു ഒരു സൈബര്‍ കുറ്റകൃത്യം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2017 ലെ ആദ്യ ആറു മാസത്തെ കണക്കുകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. 2016ല്‍ ഇത് ഓരോ പന്ത്രണ്ട് മിനിറ്റ് കൂടുമ്പോളുമാണ് സംഭവിച്ചിരുന്നത്. 

ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് കണക്കുകള്‍ തയാറാക്കിയിട്ടുള്ളത്. 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ 27,482 സൈബര്‍ കുറ്റകൃത്യ കേസുകളാണ് ഈ കണക്കുപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും ചോര്‍ത്തല്‍, വെബ്‌സൈറ്റ് നുഴഞ്ഞ് കയറ്റം, വൈറസ് ആക്രമണം, റാന്‍സംവയര്‍ തുടങ്ങിയ കേസുകളാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ആളുകളുടെ ഡിജിറ്റല്‍ ഉപയോഗം കൂടിയപ്പോള്‍, കൂടുതല്‍ ആളുകള്‍ ഇതിലേക്ക് വന്നപ്പോള്‍ വേണ്ടത്ര സുരക്ഷയൊരുക്കാത്തതാണ് സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തില്‍ 1.71 ലക്ഷം സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com