ഒരു യുദ്ധമുണ്ടായാല്‍ പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ മുട്ടുമടക്കും; ആയുധങ്ങളില്ലാതെ സൈന്യമെന്ന് സിഎജി റിപ്പോര്‍ട്ട്‌

15 മുതല്‍ 20 ദിവസം വരെ നീണ്ടു നില്‍ക്കുന്ന യുദ്ധങ്ങള്‍ പോലും അതിജീവിക്കാന്‍ സൈന്യത്തിനാകില്ല
ഒരു യുദ്ധമുണ്ടായാല്‍ പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ മുട്ടുമടക്കും; ആയുധങ്ങളില്ലാതെ സൈന്യമെന്ന് സിഎജി റിപ്പോര്‍ട്ട്‌

ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമായ ഇന്ത്യന്‍ ആര്‍മിയുടെ കൈവശം വേണ്ടത്ര ആയുധങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട്. ഒരു യുദ്ധമുണ്ടായാല്‍ പത്ത് ദിവസത്തിനുള്ളില്‍ തീരുന്ന ആയുധങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സേനയുടെ കൈവശമുള്ളതെന്നാണ് പാര്‍ലമെന്റില്‍ വെച്ചിരിക്കുന്ന സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ആര്‍മിയുടെ കൈവശമുള്ള ആയുധങ്ങള്‍ ഒരു യുദ്ധമുണ്ടായാല്‍ കൂടുതല്‍ നാള്‍ പിടിച്ചു നില്‍ക്കുന്നതിന് പ്രാപ്തമല്ലെന്ന് വ്യക്തമാക്കുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ് 2015ന് ശേഷം സിഎജി പാര്‍ലമെന്റിന് മുന്‍പാകെ സമര്‍പ്പിക്കുന്നത്. 15 മുതല്‍ 20 ദിവസം വരെ നീണ്ടു നില്‍ക്കുന്ന യുദ്ധങ്ങള്‍ പോലും അതിജീവിക്കാന്‍ സൈന്യത്തിനാകില്ല. 2015ല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ആയുധങ്ങള്‍ നല്‍കി ആര്‍മിയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡാണ് ആര്‍മിക്ക് ആവശ്യമായ 90 ശതമാനം ആയുധങ്ങളും നല്‍കുന്നത്. എന്നാല്‍ 2013 മുതല്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. 2009 മുതല്‍ സൈന്യത്തിന് ആയുധങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടെ തുടങ്ങിയ പദ്ധതികള്‍ ഇപ്പോഴും അനിശ്ചിതമായി മുടങ്ങിക്കിടക്കുകയാണ്. 

2019 ആകുമ്പോഴേക്കും ആയുധങ്ങളിലെ അപര്യാപ്തത മറികടക്കുക ലക്ഷ്യമിട്ട് 2013ല്‍ പ്രതിരോധ മന്ത്രാലയം ആവിഷ്‌കരിച്ച 16,500 കോടി രൂപയുടെ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com