സാനിറ്ററി നാപ്കിന് നികുതി: പ്രധാനമന്ത്രിക്ക് നാപ്കിന്‍ അയച്ച് കൊടുത്ത് തമിഴ്‌നാട്ടില്‍ പ്രതിഷേധം

നേരത്തെ അഞ്ച് ശതമാനമായിരുന്ന നികുതി 12 ശതമാനമാക്കി ഉയര്‍ത്തിയതായി സംഘടനാ നേതാക്കള്‍ ആരോപിച്ചു.
സാനിറ്ററി നാപ്കിന് നികുതി: പ്രധാനമന്ത്രിക്ക് നാപ്കിന്‍ അയച്ച് കൊടുത്ത് തമിഴ്‌നാട്ടില്‍ പ്രതിഷേധം

കോയമ്പത്തൂര്‍:ജിഎസ്ടിയില്‍ സാനിറ്ററി നാപ്കിന് 12 ശതമാനം നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കും സാനിറ്ററി നാപ്കിന്‍ അയച്ച് കൊടുത്താണ് കോയമ്പത്തൂരിലെ റെവലൂഷണറി യൂത്ത് പാര്‍ട്ടി അംഗങ്ങള്‍ പ്രതിഷേധിച്ചത്. 

സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നികുതി വര്‍ധനവ്. ഹിന്ദുത്വ അഝണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നികുതി വര്‍ധനവിന് പിന്നിലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. നേരത്തെ അഞ്ച് ശതമാനമായിരുന്ന നികുതി 12 ശതമാനമാക്കി ഉയര്‍ത്തിയതായി സംഘടനാ നേതാക്കള്‍ ആരോപിച്ചു.

സാനിറ്ററി നാപ്കിന്‍സിന് മുകളിലെ നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ജൂലൈ 18ന് കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. പൊതുതാല്‍പര്യ ഹരജിയിലായിരുന്നു ഈ ഉത്തരവുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com