1971 ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പാകിസ്ഥാന് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്

ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്‍ 1971ല്‍ സംഭവിച്ചതെന്താണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് വെങ്കയ്യ പറഞ്ഞു.
1971 ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പാകിസ്ഥാന് വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: പാകിസ്ഥാന് ബിജെപി നേതാവും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്‍ 1971ല്‍ സംഭവിച്ചതെന്താണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് വെങ്കയ്യ പറഞ്ഞു. ഭീകരവാദത്തെ ദേശീയ നയമായാണ് പാക്കിസ്ഥാന്‍ കാണുന്നത്. അതിനാലാണ് അവര്‍ ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. പക്ഷേ അത് നല്ലതിനല്ലെന്ന് സ്വയം തിരിച്ചറിയുന്നത് നന്നായിരിക്കുമെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കി.

കശ്മീര്‍ ഇന്ത്യയുടെ ഒഴിവാക്കാനാവാത്ത ഘടകമാണ്. അതില്‍ നിന്ന് ഒരിഞ്ച് ഭൂമി പോലും സ്വന്തമാക്കാമെന്ന് കരുതേണ്ട. എല്ലാവരെയും സ്‌നേഹിക്കുകയും സമാധാനം ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ നാടാണ് ഇന്ത്യ. ആരുമായും യുദ്ധത്തിലേര്‍പ്പെടണമെന്നോ ആരുമായും ഇടഞ്ഞ് നില്‍ക്കണമെന്നോ ഞങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും നായിഡു അറിയിച്ചു. 

ഭീകരപ്രവര്‍ത്തനങ്ങള്‍ ധനസഹായം നല്‍കുന്ന നിലപാട് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഭീകരവാദം മനുഷ്യരാശിക്ക് തന്നെ ദോഷംചെയ്യും. യുദ്ധമാഗ്രഹിക്കുന്നവരല്ല തങ്ങളെങ്കിലും രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി ഉയര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പാകിസ്ഥാനെ ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com