ടോയ്‌ലെറ്റുണ്ടാക്കാന്‍ പണമില്ലെങ്കില്‍ ഭാര്യമാരെ വില്‍ക്കൂ: ബിഹാര്‍ ജില്ലാ മജിസ്‌ട്രേറ്റ്

ടോയ്‌ലെറ്റുണ്ടാക്കാന്‍ പണമില്ലെങ്കില്‍ ഭാര്യമാരെ വില്‍ക്കൂ: ബിഹാര്‍ ജില്ലാ മജിസ്‌ട്രേറ്റ്

ഔറംഗാബാദ്: വീടുകളില്‍ ടോയ്‌ലെറ്റുണ്ടാക്കാന്‍ പണമില്ലെങ്കില്‍ അവരവരുടെ ഭാര്യമാരെ വിറ്റു പണം കണ്ടെത്തണമെന്ന് ബിഹാറിലെ ഔറംഗാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കനാല്‍ തനൂജ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് കാംപയിനുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു തനൂജ്. 

നിങ്ങള്‍ക്കു കഴിയുമെങ്കില്‍ നിങ്ങളുടെ ഭാര്യമാരുടെ മാനം രക്ഷിക്കുക. നിങ്ങള്‍ എത്ര പാവപ്പെട്ടവരാണ്? നിങ്ങളില്‍ ഭാര്യമാരുടെ മൂല്യം 12,000 കുറവുള്ളവര്‍ കൈപൊക്കുക. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗ്രാമവാസികളോട് ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടു. 

ഇതിനിടയില്‍, ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തനിക്ക് ടോയ്‌ലെറ്റു നിര്‍മിക്കാന്‍ പണമില്ലെന്ന് പറഞ്ഞപ്പോഴാണ്, പോയി തന്റെ ഭാര്യയെ വിറ്റു ടോയ്‌ലെറ്റുണ്ടാക്കാനുള്ള പണം കണ്ടെത്തൂവെന്ന് തനൂജ് മറുപടി പറഞ്ഞത്. 2019 ഓടെ തുറന്ന സ്ഥലത്തുള്ള മലമൂത്ര വിസര്‍ജനം പാടെ ഉപേക്ഷിക്കുക എന്ന ലക്ഷ്യമിട്ടുള്ള ബീഹാര്‍ സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദാരിദ്ര്യ രേഖയ്ക്കു മുകളിലുള്ള കുടുംബങ്ങള്‍ക്കു 12,000 രൂപയും നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com