ഡിജിറ്റല്‍ ഇന്ത്യ മാത്രമല്ല; ബാലവിവാഹത്തിലും ഇന്ത്യ മുന്നില്‍

ലോകത്തിലെ ബാലവിവാഹങ്ങളില്‍ ആദ്യത്തെ മൂന്ന് പേരില്‍ ഒരാള്‍ ഇന്ത്യക്കാരാണെന്നാണ് പഠനം വ്യക്തമാക്കുന്നത് 
ഡിജിറ്റല്‍ ഇന്ത്യ മാത്രമല്ല; ബാലവിവാഹത്തിലും ഇന്ത്യ മുന്നില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 18 വയസിന് താളെ വിവാഹിതരാകുന്നവര്‍ പത്തുകോടിയോളം വരുമെന്നാണ് കണക്ക്. ഇതില്‍ 8. 5 കോടി പെണ്‍കുട്ടികളാണ്. ലോകത്തിലെ ഇത്തരം വിവാഹങ്ങളില്‍ ആദ്യത്തെ മൂന്ന് പേരില്‍ ഒരാള്‍ ഇന്ത്യക്കാരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ബാല വിവാഹം ഇല്ലാതാക്കാന്‍ 'ആക്ഷന്‍ എയ്ഡ് ഇന്ത്യ' തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011ലെ സെന്‍സസിന്റെ വിവരങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ബാല്യത്തില്‍ വിവാഹിതരാകുന്നവരുടെ പ്രായത്തില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലാണ് ലോകത്തിലെ 33 ശതമാനം ബാലവിവാഹങ്ങളും നടക്കുന്നത്. ഇന്ത്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ 30.2 ശതമാനവും പതിനെട്ടുവയസില്‍ താഴെയുള്ളവരാണ്. 2011ലെ കണക്കനുസരിച്ച് 75 ശതമാനം ബാലവിവാഹങ്ങളും നടക്കുന്നത് ഇന്തയിലെ ഗ്രാമീണ മേഖലയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ ജനസംഖ്യയുടെ പകുതി മാത്രമാണ് സ്ത്രീകളുള്ളത്. എന്നിട്ടും ബാലവിവാഹം ഇല്ലാതാക്കാന്‍ കഴിയാത്തത് വലിയ വീഴ്ചയാണെന്ന് പഠനം നടത്തിയ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഡോ. ശ്രീനിവാസ് ഗോലി പറയുന്നു. ഇത് മനുഷ്യാവകാശപ്രശ്‌നമോ ലിംഗ അസമത്വമോ മാത്രമല്ല രാജ്യത്തിന്റെ പുരോഗതിയെ ചോദ്യം ചെയ്യുന്ന ഘടകങ്ങളാണെന്നും ഗോലി പറയുന്നു. എന്നാല്‍ ഈ പ്രശ്‌നത്തിന് യഥാര്‍ത്ഥ പരിഹാരം കണ്ടെത്തണമെങ്കില്‍ ബാലവിവാഹത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്നും ആക്ഷന്‍ എയ്ഡ് ചെയര്‍പേഴ്‌സണ്‍ ഷബാന ആസ്മി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com