തെങ്ങ് വീണ് മുന്‍ ദൂരദര്‍ശന്‍ അവതാരക മരിച്ചു;ദൃശ്യങ്ങള്‍ സിസിടിവിയില്‍

ജൂലൈ 20ന് രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു യുവതിക്ക് മേല്‍ തെങ്ങ് വീഴുന്നത്
തെങ്ങ് വീണ് മുന്‍ ദൂരദര്‍ശന്‍ അവതാരക മരിച്ചു;ദൃശ്യങ്ങള്‍ സിസിടിവിയില്‍

മുംബൈ: റോഡിലൂടെ നടക്കുന്നതിനിടെ തെങ്ങ് വീണ് യുവതി മരിച്ചു. ജൂലൈ 20ന് രാവിലെ നടക്കാനിറങ്ങിയപ്പോഴായിരുന്നു യുവതിക്ക് മേല്‍ തെങ്ങ് വീഴുന്നത്. 

മുംബൈയിലെ ചെബൂരാണ് അപകടം നടന്നത്. കാഞ്ചന്‍ നാഥ് എന്ന യുവതിയാണ് അപകടത്തില്‍ മരിച്ചത്. ദൂരദര്‍ശനില്‍ അവതാരകയായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. യുവതിക്ക് മേല്‍ തെങ്ങ് വീഴുന്ന ദൃശ്യങ്ങള്‍ അടുത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. 

അപകടം നടന്നയുടനെ റോഡിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു. അപകട ഭീതി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടണമെന്ന് ബ്രിഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു എങ്കിലും അവരതിന് തയ്യാറായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. 

കാഞ്ചന്‍ നാഥിന്റെ മരണത്തോടെ കോര്‍പ്പറേഷനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. ഈ വര്‍ഷം ജൂണ്‍ 10 മുതല്‍ ജൂലൈ 21 വരെ മരങ്ങള്‍ വീഴുന്നത് സംബന്ധിച്ച 1250 പരാതികളാണ്. കടപുഴകി നില്‍ക്കുന്ന മരങ്ങളെ കുറിച്ച് പരാതി നല്‍കിയിട്ടും കോര്‍പ്പറേഷന്‍ വേണ്ട നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com