മോദിയുടെ അച്ചേ ദിന്‍ പരസ്യങ്ങളില്‍ മാത്രം: രൂക്ഷവിമര്‍ശനവുമായി ശിവസേന

മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അച്ചേ ദിന്‍ കേവലം പരസ്യങ്ങളില്‍ മാത്രമാണെന്നും സത്യാവസ്ഥ വ്യത്യസ്തമാണെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി.
മോദിയുടെ അച്ചേ ദിന്‍ പരസ്യങ്ങളില്‍ മാത്രം: രൂക്ഷവിമര്‍ശനവുമായി ശിവസേന

മുംബൈ: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന വീണ്ടും രംഗത്ത്. മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന അച്ചേ ദിന്‍ കേവലം പരസ്യങ്ങളില്‍ മാത്രമാണെന്നും സത്യാവസ്ഥ വ്യത്യസ്തമാണെന്നും എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന തലവന്‍ ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി. ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉദ്ധവ് താക്കറെ മോദിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുന്നത്. .

നമ്മുടെ രാജ്യത്ത് ജനാധിപത്യം തന്നെയാണോ നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കുകയാണ്. സംസ്ഥാനങ്ങളുടെ പോലും അധികാരങ്ങള്‍ അദ്ദേഹം ഇല്ലാതാക്കി. എല്ലാ കാര്യങ്ങളും നടക്കുന്നത് പ്രധാനമന്ത്രിയുടെ ഇഷ്ടപ്രകാരമാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ 60 ലക്ഷം പേരെയാണ് നേരിട്ട് ബാധിച്ചത്. കറന്‍സി പരിഷ്‌കരണത്തെ തുടര്‍ന്ന് 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇവരുടെ ജീവിതം ദുസ്സഹമായി. ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്. ഇത് തുറന്നുപറയുമ്പോള്‍ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുമോയെന്നും ഉദ്ധവ് താക്കറെ ചോദിക്കുന്നുണ്ട്. 

രാജ്യത്ത് നടപ്പിലാക്കിയ ജിഎസ്ടിയേയും താക്കറെ വിമര്‍ശിച്ചു. ചെക്ക്‌പോസ്റ്റുകള്‍ തിരികെ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com