കാതടപ്പിക്കുന്ന ശബ്ദത്തിലെ ബാങ്കുവിളിക്കെതിരെ ഗായിക സുചിത്രയും; ദൈവത്തെ കുറിച്ച് ലൗഡ്‌സ്പീക്കറിലൂടെ ഓര്‍മപ്പെടുത്തണമെന്നില്ല

ലൗഡ്‌സ്പീക്കറിലൂടെ ദൈവത്തേയും, കടമകളെ കുറിച്ചും തന്നെ ഓര്‍മപെടുത്തേണ്ടതില്ല
കാതടപ്പിക്കുന്ന ശബ്ദത്തിലെ ബാങ്കുവിളിക്കെതിരെ ഗായിക സുചിത്രയും; ദൈവത്തെ കുറിച്ച് ലൗഡ്‌സ്പീക്കറിലൂടെ ഓര്‍മപ്പെടുത്തണമെന്നില്ല

പുലര്‍ച്ചെയുള്ള ബാങ്ക് വിളിക്കെതിരെ ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ വാക്കുകള്‍ വലിയ വിവാദമായിരുന്നു സൃഷ്ടിച്ചത്. മാസങ്ങള്‍ക്കിപ്പുറം ഇതാ സോനു നിഗത്തിന്റേതിന് സമാനമായ അഭിപ്രായവുമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി. 

പുലര്‍ച്ചെ 4.45ന് കാതടപ്പിക്കുന്ന സ്വരത്തില്‍ രണ്ട് ബാങ്ക് വിളികളാണ് കേള്‍ക്കേണ്ടി വന്നതെന്ന് സുചിത്ര ട്വിറ്ററില്‍ കുറിച്ചു. തീവ്രമായ മതപ്രതിപത്തിയേക്കാള്‍ മോശമായ മറ്റൊന്ന് ഇല്ലെന്നും സുചിത്ര പറയുന്നു. എന്റേതായ ബ്രഹ്മമുഹുര്‍ത്തത്തില്‍ ഞാന്‍ ഉണരുകയും, പ്രാര്‍ഥനയും യോഗയും ചെയ്യുന്നുമുണ്ട്. പബ്ലിക് ലൗഡ്‌സ്പീക്കറിലൂടെ ദൈവത്തേയും, കടമകളെ കുറിച്ചും തന്നെ ഓര്‍മപെടുത്തേണ്ടതില്ല.

ബാങ്ക് വിളിയോ, പ്രാര്‍ഥനയോ ആരും നിഷേധിക്കുന്നില്ല. എന്നാല്‍ പ്രദേശവാസികളെയെല്ലാം 5 മണിക്ക് ഉണര്‍ത്തുന്നത് മര്യാദയല്ലെന്നും സുചിത്ര ട്വിറ്ററിലൂടെ വ്യക്തമാക്കുന്നു. 

സോനു നിഗത്തിനെതിരെ ഉയര്‍ന്നത് പോലെ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളാണ് സുചിത്രയ്ക്കും ലഭിക്കുന്നത്. ലൗഡ്‌സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്കെതിരായ സോനിവിന്റെ പ്രതികരണത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ഫത് വ പുറപ്പെടുവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com