ബഹിരാകാശ ശാസ്ത്രജ്ഞന്‍ യുഎന്‍ റാവു അന്തരിച്ചു

ബംഗളൂരുവിലെ വസതിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം.
ബഹിരാകാശ ശാസ്ത്രജ്ഞന്‍ യുഎന്‍ റാവു അന്തരിച്ചു

ബെംഗളൂരു: ബഹിരാകാശ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ യു.ആര്‍.റാവു (85) അന്തരിച്ചു. ബംഗളൂരുവിലെ വസതിയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അന്ത്യം. 1984 മുതല്‍ 94 വരെ 10 വര്‍ഷക്കാലം അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നു. 

ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ടയുടെ വിക്ഷേപണത്തില്‍ ഇദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ചന്ദ്രയാന്‍-1, മംഗള്‍യാന്‍ എന്നീ ദൗത്യങ്ങളുടെ പിറകിലും പങ്കെടുത്തിട്ടുണ്ട്. നിലവില്‍ അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലാബോറട്ടറി കൗണ്‍സില്‍ ചെയര്‍മാനായും തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ചാന്‍സലറായും പ്രവര്‍ത്തിക്കുകയായിരുന്നു റാവു.

കര്‍ണാടകയിലെ അദമരു സ്വദേശിയായ റാവു എംജികെ മേനോന്‍, സതീഷ് ധവാന്‍, വിക്രം സാരാഭായി എന്നിവരോടൊപ്പം നിര്‍ണായക ദൗത്യങ്ങളില്‍ പങ്കുവഹിച്ചു. പിഎസ്എല്‍വി, ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജിഎസ്എല്‍വി എന്നീ റോക്കറ്റുകളുടെ വികസനത്തിലും പങ്കുകാരനായിരുന്നു ഇദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com