ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാതിരിക്കാനും മുസ്‌ലിംങ്ങളെ കൊല്ലാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ പണം വാഗ്ദാനം ചെയ്തിരുന്നു

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നത് അവസാനിപ്പിക്കാനും മുഹമ്മദലി ജിന്നയേയും മറ്റ് മുസ്‌ലിംങ്ങളേയും കൊലചെയ്യാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നു 
ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാതിരിക്കാനും മുസ്‌ലിംങ്ങളെ കൊല്ലാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ പണം വാഗ്ദാനം ചെയ്തിരുന്നു

സ്വാതന്ത്ര്യ സമരത്തില്‍ ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്‍കിയ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ ആര്‍മി ബ്രിട്ടീഷുകാര്‍ക്കതിരെ പോരാടാതികിക്കാന്‍ ഹിന്ദുമഹാസാഭ നേതാവ് വി.ഡി സവര്‍ക്കര്‍ പണം വാഗ്ദാനം ചെയ്തിരുന്നതിന്റെ രേഖകള്‍ പുറത്ത്. എഴുത്തുകാരനായ യശ്പാലിന്റെ 'സിംഗവലോകന്‍' എന്ന ആത്മകഥയിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.


ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നത് അവസാനിപ്പിക്കാനും മുഹമ്മദലി ജിന്നയേയും മറ്റ് മുസ്‌ലിംങ്ങളേയും കൊലചെയ്യാനും ചന്ദ്രശേഖര്‍ ആസാദിന് സവര്‍ക്കര്‍ 50,000 രൂപ വാഗ്ദാനം ചെയ്‌തെന്നാണ് യശ്പാല്‍ പറയുന്നത്.

ലാലാ ലജ്പത് റായിയുടെ മരണത്തിന് പ്രതികാരമായി ആസാദും ഭഗത് സിങ്ങും ചേര്‍ന്ന് ലാഹോര്‍ ബ്രിട്ടീഷ് ഓഫീസറെ കൊലചെയ്ത സംഭവത്തിനു പിന്നാലെയായിരുന്നു ഇത്. കൊലപാതകത്തിനു പിന്നാലെ ഭഗത് സിങ് അറസ്റ്റിലായി. ഭഗത് സിങ്ങിനെ സഹായിക്കാനായി പണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആസാദ്. അന്ന് എച്ച്.എസ്.ആര്‍.എയുടെ ഭാഗമായിരുന്ന യശ്പാല്‍ തന്നെയാണ് അദ്ദേഹത്തെ വി.ഡി സവര്‍ക്കറുടെ പക്കലേക്ക് അയച്ചത്.

എന്നാല്‍ സവര്‍ക്കറുടെ ആവശ്യങ്ങളില്‍ കോപാകുലനായ ആസാദ് സവര്‍ക്കര്‍ ബ്രിട്ടീഷ് ചാരനാണ് എന്നാണ് പ്രതികരിച്ചത്. 

' ഇയാള്‍ ഞങ്ങളെ സ്വാതന്ത്ര്യ സമര സേനാനികളായിട്ടല്ല വാടകകൊലയാളികളായിട്ടാണ് കാണുന്നത്. ഇയാള്‍ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് വഞ്ചിക്കുകയാണ്. ഞങ്ങളുടെ പോരാട്ടം ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്. ഞങ്ങളെന്തിന് മുസ്‌ലിംങ്ങളെ കൊല്ലണം? അയാളോടു പറഞ്ഞേക്കൂ ഞങ്ങള്‍ക്ക് ഈ പണം വേണ്ടെന്ന്' ആസാദ് യശ്പാലിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നുവെന്ന അദ്ദേഹം ആത്മകഥയില്‍ എഴുതിയിരിക്കുന്നു. 

ആര്‍.എസ്.എസ് സ്ഥാപകനും മുന്‍ എച്ച്.ആര്‍.എ അംഗവുമായ ഹെഡ്ഗവര്‍ ഒരു ബ്രിട്ടീഷ് ചാരനായിരുന്നു എന്ന് ആസാദിന് അറിയാമായിരുന്നു. റാം പ്രസാദ് ബിസ്മിലിനെയും മറ്റുചില എച്ച്.ആര്‍.എ പ്രവര്‍ത്തകരെയും ഒറ്റിയത് ഹെഡ്ഗവര്‍ ആമെന്ന് ഭഗത് സിങ്ങിനും ആസാദും സംശയിച്ചിരുന്നു. എച്ച്.എസ്.ആര്‍.എ നേതാക്കള്‍ ആര്‍.എസ്.എസ് അംഗങ്ങളെ 'ബ്രിട്ടീഷ് കൂലിവേലക്കാര്‍ എന്നാണു വിളിച്ചിരുന്നത്. 

ചന്ദ്രശേഖര്‍ ആസാദിന്റെ 111ാം ജന്‍മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തെ ഹിന്ദു പോരാളിയായി ഉയര്‍ത്തിക്കാട്ടി പ്രചരണങ്ങള്‍ നടത്തുകയാണ് സംഘപരിവാര്‍.ഈ സാഹചര്യത്തിലാണ് സവര്‍ക്കറുടെ ബ്രിട്ടീഷ് വിധേയത്വവും മുസ്‌ലിം വിരോധവും വെളിപ്പെടുത്ത കൃതി ചര്‍ച്ചയാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com