വില കുതിച്ചു; തക്കാളിക്ക് എകെ47 സുരക്ഷ ഒരുക്കി വ്യാപാരികള്‍

2600 കിലോ തക്കാളിയാണ് ജൂലൈ 15ന് മുംബൈയില്‍ ഒരു ട്രക്കില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്
വില കുതിച്ചു; തക്കാളിക്ക് എകെ47 സുരക്ഷ ഒരുക്കി വ്യാപാരികള്‍

ഭോപ്പാല്‍: വിലപിടിപ്പുള്ള, അമൂല്യമായ വസ്തുക്കള്‍ക്ക് ആയുധധാരികള്‍ സുരക്ഷ ഒരുക്കി അകമ്പടി പോകുന്നത് പതിവാണ്. പക്ഷെ ഇവിടെ കടയില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന തക്കാളിക്ക് എകെ47 തോക്കുമായി സുരക്ഷ ഒരുക്കിയിരിക്കുകയാണ് വ്യാപാരികള്‍. 

മധ്യപ്രദേശിലാണ് തക്കാളി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന പലചരക്ക് കടകളില്‍ ഉള്‍പ്പെടെ എകെ47 തോക്കുമായി കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തക്കാളി വില കുതിച്ചുയര്‍ന്നതോടെയാണ് തക്കാളിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയത്. 

തക്കാളി മോഷ്ടിക്കുന്നതിന് തടയുന്നതിനാണ് ഇത്. ഒരു മാസം മുന്‍പ് വരെ ഒരു കിലോ തക്കാളിക്ക് ഒരു രൂപയ്ക്ക് താഴെയായിരുന്നു ഇവിടെ വില. പക്ഷെ ഇപ്പോള്‍ കഥയാകെ, മാറി. ഇന്ന് ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നമാണ് തക്കാളി. 

കിലോയ്ക്ക് 100രൂപയാണ് തക്കാളിയുടെ വില. വ്യാപാരികള്‍ കനത്ത സുരക്ഷ ഒരുക്കുന്നതിനും കാരണമുണ്ട്. 2600 കിലോ തക്കാളിയാണ് ജൂലൈ 15ന് മുംബൈയില്‍ ഒരു ട്രക്കില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. തക്കാളി മോഷണം തടയുന്നതിന് വഴി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ ജില്ലാ അധികൃതരെ സമീപിക്കുകയായിരുന്നു. ജില്ലാ ഭരണകൂടമാണ് ആയുധ ധാരികളായ സുരക്ഷ ഉദ്യോഗസ്ഥരെ അനുവദിച്ചത്. കനത്ത സുരക്ഷയ്ക്ക് കീഴില്‍ 11 ട്രക്കുകളിലായി തക്കാളി മന്ദി മാര്‍ക്കറ്റിലേക്ക് ശനിയാഴ്ച എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com