ആശുപത്രിയിലെ മരണ നിരക്കു കുറയ്ക്കാന്‍  ഡോക്ടര്‍മാര്‍ മൃത്യുഞ്ജയഹോമം നടത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്:  തെലങ്കാനയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ഗാന്ധി ഹോസ്പിറ്റലിലെ മരണ നിരക്കു കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ മൃത്യുഞ്ജയ
മന്ത്രം ചൊല്ലി. ഈ ആശുപത്രിയിലെ ഗൈനോക്കോളജി വാര്‍ഡുകളില്‍ നവജാത ശിശു മരണ നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ പ്രാര്‍ത്ഥനാ മാര്‍ഗം ഉപയോഗിച്ചത്.

പ്രസവ ചികിത്സാ ഡിപ്പാര്‍ട്ടുമെന്റിലെ സീനിയര്‍ ഡോക്ടര്‍മാരടക്കമുള്ളവരാണ് മണിക്കൂറുകളോളം മൃത്യുഞ്ജയ മന്ത്രം ചൊല്ലിയത്. അതേസമയം, ആശുപത്രി സുപ്രണ്ടിനടക്കം ഹോമത്തിനു പ്രവേശനമുണ്ടായിരുന്നില്ല. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെന്ന് രോഗികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടുണ്ട്. 

പ്രതിദിനം ഏകദേശം 2,500 രോഗികളാണ് ഈ ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തുന്നത്. ഈ പ്രദേശത്തെയും സമീപ പ്രദേസത്തെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഏക ആശ്രയമായ ഗാന്ധി ഹോസ്പിറ്റലില്‍ ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഏറ്റവും തിരക്ക്. 

നവജാത ശിശുക്കളുടെ മരണ നിരക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ആശുപത്രിക്കെതിരേ വിവിധ കോണുകളഇല്‍ നിന്ന് വിമര്‍ശനം വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com