നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് ഞാന്‍; തേജസ്വി യാദവ് രാജിവെക്കില്ല: ലാലുപ്രസാദ് യാദവ്

മഹാസഖ്യത്തിന് ധാരളം ബുദ്ധിമുട്ടുണ്ടെങ്കിലും അതൊന്നും സഖ്യത്തെ തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങിയിട്ടില്ല
നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത് ഞാന്‍; തേജസ്വി യാദവ് രാജിവെക്കില്ല: ലാലുപ്രസാദ് യാദവ്

ന്യുഡല്‍ഹി: ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്. മുഖ്യമന്ത്രി  നിതീഷ് കുമാര്‍ തേജസ്വിയോട് രാജി ആവശ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ നിതീഷുമായി ചര്‍ച്ച ചെയ്തതാണെന്നും ലാലു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

മഹാസഖ്യത്തിന് ധാരളം ബുദ്ധിമുട്ടുണ്ടെങ്കിലും അതൊന്നും സഖ്യത്തെ തകര്‍ക്കുന്ന തരത്തിലേക്ക് നീങ്ങിയിട്ടില്ല. നിതീഷുമായി ഒരു ശത്രുതയുമില്ല. അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. മഹാസഖ്യത്തെ തകര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് ഞാനാണ്,എന്തിന് ഞാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തണം, ലാലു ചോദിച്ചു. 

ഐ ആര്‍ സി ടി സി ഹോട്ടലുകള്‍ക്കു ഭൂമി അനുവദിച്ച കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവ്, ലാലുപ്രസാദ് യാദവിന്റെ ഭാര്യയും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സി ബി ഐ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ തേജസ്വിയോട് രാജി വയ്ക്കാന്‍ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. തേജസ്വി രാജിവയ്ക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്യാനായി ആര്‍ ജെ ഡി എംല്‍എമാരുടെ 
യോഗം ലാലുപ്രസാദ് യാദവും ജനതാദള്‍ യുണൈറ്റഡ് എം എല്‍ എമാരുടെ യോഗം നിതീഷ് കുമാറും വിളിച്ചിട്ടുണ്ട്. ഇരുയോഗങ്ങളും കൈക്കൊള്ളുന്ന തീരുമാനം ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com