പൗരന്റെ സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

പൗരന്റെ സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: പൗരന്റെ സ്വകാര്യത പരമമായ അവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത മൗലികാവശമല്ലെന്നും അതുകൊണ്ട് ഇത് പരമമായ അവകാശമല്ലെന്നുമാണ് സുപ്രീം കോടതിയില്‍ ആധാര്‍ കാര്‍ഡിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രത്തിന്റെ നിലപാട്. 

സ്വകാര്യതയ്കതക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ മേലെയല്ല. ജീവിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് ആധാര്‍ കാര്‍ഡ്.  ജീവിക്കാനുള്ള അവകാശത്തേക്കാള്‍ സ്വകാര്യതയ്ക്കാണ് മുന്‍തൂക്കമെങ്കില്‍ ആധാര്‍ പിന്‍വലിക്കാം.   സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ജഗ്ദീഷ് സിങ് ഖെഹാര്‍ അധ്യക്ഷനായ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് കേസിന്റെ വാദം കേള്‍ക്കുന്നത്. ജീവിക്കാനും സ്വാതന്ത്രത്തിനും ഭരണഘടന നല്‍കുന്ന അവകാശത്തിനു പരിധിയുണ്ട്. പൗരന്മാരുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നും കേന്ദ്രം കോടതയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com