മിസോറാമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ ആദിവാസി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ചു

കൂടെയുണ്ടായിരുന്ന സ്ത്രീയെ ആസിഡൊഴിച്ച് കൊലപ്പെടുത്തി
മിസോറാമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ ആദിവാസി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു; ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ചു

ഐസ്‌വാള്‍: മിസോറാമില്‍ ആദിവാസി സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്(ബിഎസ്എഫ്) ജവാന്‍മാര്‍ക്കെതിരെ കേസ്. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ച സ്ത്രീയുടെ മുഖത്ത് ആസിഡൊഴിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീയെ ആസിഡൊഴിച്ച് കൊലപ്പെടുത്തി. ക്രൂരമായ ആക്രമണത്തിന് ഇരയായ ആദിവാസി സ്ത്രീയിപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മിസോറാമില്‍ ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയിലാണ് സംഭവം. സില്‍സുരി ബോര്‍ഡര്‍ ഔട്ട് പോസ്റ്റില്‍ ജോലി ചെയ്യുന്ന രണ്ട് ജവാന്‍മാര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ 16നാണ് സംങവം നടന്നത്. മുളന്തളിര്‍ ശേഖരിക്കാന്‍ കാട്ടില്‍പ്പോയ സ്ത്രീയേയും കൂട്ടുകാരിയേയും ജവാന്‍മാര്‍ ആക്രമിക്കുകയായിരുന്നു. ചക്മ ഗോത്രത്തില്‍പ്പെട്ട സ്ത്രീയാണ്‌ ആക്രമണത്തിന് ഇരയായത്. 

ബലാത്സംഗം തടയാന്‍ ശ്രമിത്തപ്പോഴാണ് കൂടെയുണ്ടായിരന്ന സ്ത്രീയെ കൊന്നതെന്ന് നോര്‍ത്ത ഈസ്റ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 22ന് നടത്തിയ അന്വേഷണത്തിനിടെയാണ് കൂട്ട ബലാത്സംഗത്തിനിരയായ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന രംഗാബി ചക്മയെന്ന സ്ത്രീയുടെ മൃതദേഹം മിസോറാം പൊലീസ് കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com