സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ലാലു; നിതീഷ് കൊലപാതക കേസില്‍ പ്രതിയെന്നും ആര്‍ജെഡി

മുന്നാട്ട് പോകാന്‍ പ്രയാസമായ സാഹചര്യത്തിലാണ്  നീതീഷ് ബിജെപിയുമായി അടുത്തത്. നിതീഷ് രാജിവെച്ചതിന് പിന്നാലെയുള്ള മോദിയുടെ അഭിനന്ദനം വ്യക്തമാക്കുന്നത് ഇതാണ്
സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ലാലു; നിതീഷ് കൊലപാതക കേസില്‍ പ്രതിയെന്നും ആര്‍ജെഡി

പാറ്റ്‌ന: സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രാസാദ് യാദവ്.നിയമസഭയില്‍ വലിയ ഒറ്റകക്ഷി ആര്‍ജെഡിയാണെന്നും മുഖ്യമന്ത്രി രാജിവെച്ച സാഹചര്യത്തില്‍ പുതിയ മുഖ്യമന്ത്രി വേണമെന്നും ലാലു പറഞ്ഞു. നിതീഷിന്റെ രാജിക്ക് പിന്നില്‍ അഴിമതി ആരോപണങ്ങളാണെങ്കില്‍ 2015 ല്‍ മഹാസഖ്യം രൂപികരിക്കുമ്പോള്‍ തനിക്കെതിരെ ആരേപണങ്ങളുണ്ടായിരുന്നെന്ന് ഓര്‍മ്മിക്കണമെന്നും ലാലു പറഞ്ഞു.  

ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും ഭേദം മരണമാണെന്നായിരുന്നു നിതീഷിന്റെ നിലപാട്. എന്നിട്ട് എന്താണ് ഇപ്പോഴെത്തെ രാഷ്ട്രീയ അനശ്ചിതത്വത്തിലേക്ക് നീതിഷിനെ നയിച്ചതെന്ന് മനസിലാകുന്നില്ല. അഴിമതിയെക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നിതീഷിനെതിരെയുണ്ടായിട്ടും അതൊരിക്കലും ഞങ്ങള്‍ ഉന്നയിച്ചിട്ടില്ല. നിതീഷിനെതിരെ കൊലപാതക കേസുണ്ട്. അതിന്റെ രേഖകളും ലാലു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. അഞ്ചുവര്‍ഷത്തേക്ക് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ച സാഹചര്യത്തില്‍ രാജിവെക്കരുതെന്ന് നീതിഷിനോട് ആവശ്യപ്പെട്ടിരുന്നതായും ലാലു വ്യക്തമാക്കി

മുന്നാട്ട് പോകാന്‍ പ്രയാസമായ സാഹചര്യത്തിലാണ്  നീതീഷ് ബിജെപിയുമായി അടുത്തത്. നിതീഷ് രാജിവെച്ചതിന് പിന്നാലെയുള്ള മോദിയുടെ അഭിനന്ദനം വ്യക്തമാക്കുന്നത് ഇതാണ്. സംസ്ഥാനത്ത് മതേതരപാര്‍ട്ടികളുമായി ഒത്തുചേര്‍ന്ന് ബിജെപി വിരുദ്ധ റാലികള്‍ സംഘടിപ്പിക്കുമെന്നും ആര്‍ജെഡി, ജെഡിയു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചേര്‍ന്ന് പുതിയ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിക്കുമെന്നും ലാലു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com