ഗുജറാത്ത് വെള്ളപ്പൊക്കം: ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചു

ഇതോടെ ഗുജറാത്തില്‍ മഴക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 111 ആയി.
ഗുജറാത്ത് വെള്ളപ്പൊക്കം: ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ ഒരു കുടംബത്തിലെ പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. ബനസ്‌കന്ദ ജില്ലയിലാണ് സംഭവം. ഒരു കുടുംബത്തിലെ പതിനേഴ് പേര് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തില്‍ മഴക്കെടുതിയില്‍ ആകെ മരിച്ചവരുടെ എണ്ണം 111 ആയി.

ചെളിയില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് പതിനേഴ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതു കൂടാതെ 12 മൃതദേഹങ്ങള്‍കൂടി കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. 36,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയതായി സര്‍ക്കാര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയവരെ കണ്ടെത്താനായി ഹെലികോപ്ടറുകളിലും ബോട്ടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി വടക്കന്‍ ഗുജറാത്തില്‍ കനത്ത മഴ തുടരുകയാണ്. ബനസ്‌കന്ദയെ കൂടാതെ പാഠന്‍, സബര്‍ക്കന്ധ തുടങ്ങിയ പ്രദേശങ്ങളിലും വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com