നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി വീരേന്ദ്ര കുമാര്‍; വേണ്ടിവന്നാല്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കും

ഫാസിസ്റ്റു ശക്തികള്‍ക്കെതിരെ എന്ത് വിലകൊടുത്തും പോരാടും, ഫാസിസത്തിന് വളം വെച്ച് രാജ്യസഭാ സീറ്റില്‍ തുടരില്ല
നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചതായി വീരേന്ദ്ര കുമാര്‍; വേണ്ടിവന്നാല്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കും

ന്യൂഡല്‍ഹി: ബിഹാറില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയ നിതീഷ് കുമാറിന്റെ നടപടി അംഗീകരിക്കില്ലെന്ന് ജെഡിയു നേതാവ് വീരേന്ദ്രകുമാര്‍. നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിച്ചതായും വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി. 

ബിജെപിയുമായി ചേര്‍ന്ന നിതീഷ് കുമാറിന്റെ നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിക്കാന്‍ എംപിമാരോട് ആവശ്യപ്പെട്ടതായും വീരേന്ദ്ര കുമാര്‍ പറഞ്ഞു. നിതീഷ് കുമാറുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഫാസിസത്തെ ചെറുക്കുന്നതിന് വേണ്ടിയാണ്. ഫാസിസത്തിനെതിരെ എന്ത് വിലകൊടുത്തും പോരാടും. രാജ്യസഭാ സീറ്റുകള്‍ രാജിവയ്‌ക്കേണ്ടി വന്നാല്‍ അതും ചെയ്യും. ഫാസിസത്തിന് വളം വെച്ച് രാജ്യസഭാ സീറ്റില്‍ തുടരില്ല. നിതീഷ് കുമാറിന്റെ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. നിതീഷീന്റെ രാഷ്ട്രീയം പരാജയമാണ്.
 
ബിഹാറിന് വേണ്ടി മാത്രമല്ല രാഷ്ട്രീയ സഖ്യം രൂപീകരിച്ചത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന ഹിന്ദുത്വ തീവ്രവാദത്തിനെതിരെ പോരാടാന്‍ കൂടി വേണ്ടിയാണ് സഖ്യം രൂപീകരിച്ചത്.  മതേതരത്വം സംരക്ഷിക്കാനും ഫാസിസം അവസാനിപ്പിക്കാനും പാര്‍ട്ടി നേതൃത്വം നല്‍കണമെന്നായിരുന്നു തീരുമാനം. അതാണ് നിതീഷ് കുമാര്‍ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. . 

നിതീഷിന്റെ തീരുമാനം എതിര്‍ക്കാന്‍ ശരദ് യാദവിനോട് ആവശ്യപ്പെട്ടതായും വീരേന്ദ്രകുമാര്‍. കേരളത്തില്‍ കൗണ്‍സില്‍ യോഗം വിളിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com