ബിജെപിയിലേക്ക് ചേക്കേറാതിരിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

ഓഗസ്റ്റ് എട്ടിന് നിശ്ചയിച്ചിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ ബംഗളൂരുവിലെ റിസോര്‍ട്ടിലായിരിക്കും എംഎല്‍എമാര്‍
ബിജെപിയിലേക്ക് ചേക്കേറാതിരിക്കാന്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്

ബംഗളൂരു: ബിജെപിയിലേക്ക് ചേക്കേറാതിരിക്കാന്‍ ഗുജറാത്തിലെ 38 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ആറ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയിലേക്ക് പോയതിന് പിന്നാലെ കൂടുതല്‍ എംഎല്‍എമാരെ സ്വാധീനിക്കുന്നത് തടയാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. 

ബംഗളൂരുവിലെ റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഓഗസ്റ്റ് എട്ടിന് നിശ്ചയിച്ചിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് വരെ ബംഗളൂരുവിലെ റിസോര്‍ട്ടിലായിരിക്കും എംഎല്‍എമാര്‍ എന്നാണ് സൂചന. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് എംഎല്‍എമാരെ ബംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. 

കോണ്‍ഗ്രസിന്റെ 57 എംഎല്‍എമാരില്‍ പാര്‍ട്ടി വിട്ടുപോയ ശങ്കര്‍ സിങ് വഗേലയുടെ അടുപ്പക്കാരായിരുന്ന ആറ് പേരാണ് രാജിവെച്ച് ബിജെപിയിലേക്ക് പോയത്. പതിനഞ്ചോളം പേര്‍ മറുകണ്ടം ചാടാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. ബിജെപിയിലേക്ക് ചേക്കേറാതെ കോണ്‍ഗ്രസില്‍ തന്നെ നിന്ന് ചിലര്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വോട്ട് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സംഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ മീരാ കുമാറിന് വോട്ട് ചെയ്യാതെ രാംനാഥ് കോവിന്ദിനായിരുന്നു ഗുജറാത്തിലെ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com