മോഡി കൊള്ളാം പക്ഷേ എനിക്ക് ഇന്ത്യ എന്നാല്‍ ഇന്ദിര തന്നെ; മെഹ്ബൂബ മുഫ്തി

ചിലര്‍ക്കെക്കെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ
മോഡി കൊള്ളാം പക്ഷേ എനിക്ക് ഇന്ത്യ എന്നാല്‍ ഇന്ദിര തന്നെ; മെഹ്ബൂബ മുഫ്തി

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രകീര്‍ത്തിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. എന്നെ സംബന്ധിച്ച് ഇന്ത്യ എന്നാല്‍ ഇന്ദിരയാണ്. ഞാന്‍ വളര്‍ന്നുവരുന്ന കാലത്ത് എന്നെ സംബന്ധിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത് ഇന്ദിരയായിരുന്നു. ചിലര്‍ക്കെക്കെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്ദിരയായിരുന്നു ഇന്ത്യ. അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ കശ്മീരിനെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചാപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെഹ്ബൂബ. ഇന്ദിരയെ പുകഴ്ത്തിയ മെഹ്ബൂബ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പുകഴ്ത്താന്‍ മറന്നില്ല. 

ഈ സമയത്തെ വ്യക്തി മോഡി തന്നെയാണ്. ചരിത്ര പുരുഷനായി മാറാനും അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ നേതൃപാടവം ഒരു വലിയ മുതല്‍ക്കൂട്ടാണ്. കശ്മീരിനെ ഈ കുഴപ്പംപിടിച്ച അവസ്ഥയില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും.

ഇന്ത്യ കശ്മീരിന്റെ വേദനയില്‍ സങ്കടപ്പെടുന്നതും എനിക്ക് കാണേണ്ടി വന്നു. ഇന്ത്യയില്‍ ഒരു മിനി ഇന്ത്യ തന്നെയാണ് കശ്മീര്‍. കശ്മീരും ശേഷിക്കുന്ന ഇന്ത്യയും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്ന തരത്തില്‍ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളെ വിമര്‍ശിച്ച മെഹ്ബൂബ, ഞാന്‍ കണ്ടതും ഇപ്പോഴത്തെ ഇന്ത്യയും ഒന്നുമല്ല ടിവി അവതാരകര്‍ പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതെ വയ്യെന്നും പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com