രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിമാര്‍ക്ക് ശൗചാലയം സമ്മാനമായി നല്‍കി സഹോദരന്‍മാര്‍

തുറസായ സ്ഥത്ത് നടത്തുന്ന മലവിസര്‍ജനത്തിനെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരം പ്രശംസനീയമായ കാര്യം ചെയ്യാന്‍ യുവാക്കള്‍ ഒരുങ്ങുന്നത്. 
രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരിമാര്‍ക്ക് ശൗചാലയം സമ്മാനമായി നല്‍കി സഹോദരന്‍മാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ രക്ഷാബന്ധന്‍ ദിനത്തില്‍ സഹോരിമാര്‍ക്ക് സഹോദരന്‍മാര്‍ സമ്മാനമായി നല്‍കുന്നത് ശൗചാലയം. തുറസായ സ്ഥത്ത് നടത്തുന്ന മലവിസര്‍ജനത്തിനെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഇത്തരം അനുകരണീയമായ കാര്യം ചെയ്യാന്‍ യുവാക്കള്‍ ഒരുങ്ങുന്നത്. 

ജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സില സ്വശ്ച്ചത സമിതി ആരംഭിച്ച പരിപാടിയാണിത്. അനോഖി അമേത്തി കാ അനോഖ ഭായ് എന്ന പേരിലാണ് ബോതവത്കരണ പരിപാടി നടക്കുന്നത്. 

പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നായി 854 ആളുകളാണ് സഹോദരിമാര്‍ക്ക് കക്കൂസ് സമ്മാനമായി നല്‍കാന്‍ പേര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അമേതി ചീഫ് ഡവലപ്‌മെന്റ് ഓഫീസര്‍ അപൂര്‍വ്വ മാധ്യമങ്ങളോട് പറഞ്ഞു. റജിസ്റ്റര്‍ ചെയ്ത ആളുകള്‍ തന്നെയാണ് ശൗചാലയത്തിന് പണം മുടക്കുന്നത്. ചടങ്ങിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് പങ്കാളികള്‍ക്ക് 50000 രൂപയും മൊബൈല്‍ ഫോണുകളും സമ്മാനമായി നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com