മധ്യപ്രദേശില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് കക്കൂസില്‍

എന്നാല്‍ ഇത്തരമൊരു വിദ്യാലയം ഇവിടെ നിലനില്‍ക്കുന്നുവെന്ന് അറിയുക പോലുമില്ലെന്നാണ് പ്രദേശത്തെ എംഎല്‍എ കൈലാഷ് ചൗള പറയുന്നത്.
മധ്യപ്രദേശില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് കക്കൂസില്‍

മധ്യപ്രദേശ്: മധ്യപ്രദേശിലെ നീമു വില്ലേജിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് മറ്റാര്‍ക്കും നേരിടേണ്ടി വരാത്ത ദുരനുഭവമുണ്ടായത്. ഇവിടെ ക്ലാസ്‌റൂമിനു പകരം ടോയ്‌ലറ്റില്‍ ഇരുന്നാണ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്. ഇവിടെ ഒരു അധ്യാപകന്‍ മാത്രമേയുള്ളൂ. വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു വിദ്യാലയം ഇവിടെ നിലനില്‍ക്കുന്നുവെന്ന് അറിയുക പോലുമില്ലെന്നാണ് പ്രദേശത്തെ എംഎല്‍എ കൈലാഷ് ചൗള പറയുന്നത്. ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്. 

2012ലാണ് ഈ സ്‌കൂള്‍ സ്ഥാപിച്ചത്. തുടക്കം മുതലേ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളിന് വാടക കെട്ടിടം നഷ്ടപ്പെടുകയായിരുന്നു. അതിന് ശേഷമാണ് കുട്ടികളുടെ പഠനം ഗവണ്‍മെന്റ് സ്ഥാപിച്ച കക്കൂസിലേക്ക് മാറ്റേണ്ടിവന്നത്. 34 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളിന് സ്വന്തമായി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് ഇതുവരെയും സാധിക്കാത്തത് ആശങ്കയുണ്ടാക്കുന്നു.

വേനല്‍ക്കാലത്തും മഞ്ഞുകാലത്തും കുട്ടികള്‍ മരത്തിന് ചുവട്ടിലിരുന്നാണ് പഠിക്കുന്നത്. എന്നാല്‍ മഴക്കാലത്ത് അത് നടക്കാത്തതിനാല്‍ ഇവരെ കക്കൂസിലിരുത്തി പഠിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്ന് അധ്യാപകന്‍ കൈലാഷ് പറയുന്നു. വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ ഈ ദുരിതം മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഒരാള്‍ പോലും അനുകൂലമായ പ്രതികരണങ്ങള്‍ നല്‍കിയില്ല എന്നും കൈലാഷ് പരാതിപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com