കശാപ്പ് നിരോധനം പ്രമുഖ നേതാവ് ബിജെപി വിട്ടു

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയിലെ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു - പ്രധാനനേതാക്കളിലൊരാളായ ബര്‍ണാഡ് മരാക്ക് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്
കശാപ്പ് നിരോധനം പ്രമുഖ നേതാവ് ബിജെപി വിട്ടു

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് മേഘാലയിലെ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. മേഘാലയിലെ പ്രധാനനേതാക്കളിലൊരാളായ ബര്‍ണാഡ് മരാക്ക് ആണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വിലയ്ക്ക് ബീഫ് നല്‍കുമെന്ന് കഴിഞ്ഞദിവസം ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.

അടുത്ത വര്‍ഷമാണ് മേഘാലയത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേഘാലയിലെ ബിജെപിയുടെ ക്രിസ്ത്യന്‍മുഖമാണ് മരാക്. കശാപ്പ് നിരോധനത്തിലൂടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കശാപ്പുശാലകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിനും ബീഫ് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മേഘായത്തില്‍ കോണ്‍ഗ്രസ് ഭരണത്തിന് അവസാനമാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ.

ഗോത്രവിഭാഗമായ ഗരോസ് വംശക്കാരാണ് ഇവിടെ കുടുതല്‍. ഇവിടുത്തെ ഭൂരിഭാഗം പേരും പോത്തിറച്ചി ഭക്ഷിക്കുന്നവരാണ്. മരാക് പാര്‍ട്ടി വിട്ടതോടെ ദളിത് പിന്തുണ ബിജെപിക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം ബീഫ് നിരോധനമല്ല ബിജെപി അജണ്ടയെന്നും കന്നുകാലികളുടെ വില്‍പ്പനയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ബാധകമാകുമെന്നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് നളിന്‍ കൊഹ്‌ലി പറയുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com