ഗോസംരക്ഷകരുടെ അടി പേടിച്ച്, യുപിയില്‍ പശുവില്‍പ്പന ഓണ്‍ലൈനാക്കി കച്ചവടക്കാര്‍

ഗോ സംരക്ഷകരുടെ ആക്രമണം ഭയന്ന് കാലി വില്‍പന ഓണ്‍ലൈന്‍ വഴിയാകുന്നു.
ഗോസംരക്ഷകരുടെ അടി പേടിച്ച്, യുപിയില്‍ പശുവില്‍പ്പന ഓണ്‍ലൈനാക്കി കച്ചവടക്കാര്‍

ലക്‌നൗ: ഗോ സംരക്ഷകരുടെ ആക്രമണം ഭയന്ന് കാലി വില്‍പന ഓണ്‍ലൈന്‍ വഴിയാകുന്നു. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളായ ഒഎല്‍എക്‌സിലും ക്യുക്കറിലും നൂറു കണക്കിന് പശുക്കളും പോത്തുകളുമാണ് വില്‍പനക്കുള്ളത്. 

ഇത്തരം സൈറ്റുകളില്‍ കൗ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് സെര്‍ച് ബട്ടണ്‍ അമര്‍ത്തിയാല്‍ പശുവിന്റെ ചിത്രം, വില, പ്രദേശം തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കും.  ലക്‌നൗ സൈദ്പുര്‍ സ്വദേശിയായ പ്രാകര്‍ മിശ്ര തന്റെ പശുവിനെയു കിടാവിനും ആവശ്യപ്പെടുന്നത് 25000 രൂപയാണ്. പശുവിന്റെയും കിടാവിന്റെയും ചിത്രങ്ങളും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. 

ഇതുപോലെ ഒരുപാട് ആളുകള്‍ തങ്ങളുടെ പശുവിന്റെ സവിശേഷതകളും മറ്റും വിവരിച്ച് ഫോട്ടോ സഹിതം അപ്ലോഡ് ചെയ്തിട്ടുണ്ട്. കച്ചവടം കഴിഞ്ഞാല്‍ പശുവിനെ വീട്ടിലെത്തിച്ച് തരാമെന്നും ചില ഉടമസ്ഥര്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com