തീപിടിച്ച ചെന്നൈ സില്‍ക്സ് കെട്ടിടം തകര്‍ന്നുവീണു; കെട്ടിട നിര്‍മാണ ചട്ടങ്ങളുലെ ലംഘനം നടന്നതായി ആരോപണം

കെട്ടിടത്തിന്റെ വലത് വശത്തേകയും പിറകു വശത്തേയും ഭാഗങ്ങളാണ് വ്യാഴാഴ്ച പുലര്‍ച്ചെ 3.30ടെ തകര്‍ന്നു വീണത്
തീപിടിച്ച ചെന്നൈ സില്‍ക്സ് കെട്ടിടം തകര്‍ന്നുവീണു; കെട്ടിട നിര്‍മാണ ചട്ടങ്ങളുലെ ലംഘനം നടന്നതായി ആരോപണം

ചെന്നൈ: തീപിടുത്തത്തെ തുടര്‍ന്ന് ചെന്നൈ ടി നഗറിലെ ചെന്നൈ സില്‍ക്സ് കെട്ടിടം ഭാഗീകമായി തകര്‍ന്നുവീണു. കെട്ടിടത്തിന് തീപിടിച്ച് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് കെട്ടിടം തകര്‍ന്നുവീണിരിക്കുന്നത്. 

60 അഗ്നിശമനസേന യുനിറ്റുകളാണ് തീ അണയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നത്. കെട്ടിടം ഇടിഞ്ഞു വീഴാനുള്ള സാധ്യത മുന്നില്‍ കണ്ട് സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 

എട്ട് നില കെട്ടിടത്തിനാണ് ബുധനാഴ്ച തീപിടിച്ചത്. ഈ കെട്ടിടത്തിന്റെ വലത് വശത്തേകയും പിറകു വശത്തേയും ഭാഗങ്ങളാണ് വ്യാഴാഴ്ച പുലര്‍ച്ചെ 3.30ടെ തകര്‍ന്നു വീണത്. 2015ല്‍ അഗ്നിശമന വിഭാഗം നടത്തിയ ഓഡിറ്റ് പരിശോധനയില്‍ ഈ കെട്ടിടത്തില്‍ സുരക്ഷ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. കെട്ടിട നിര്‍മണ ചട്ടങ്ങള്‍ ലംഘിച്ചിരുന്നതായും പരിശോധനയില്‍ വ്യക്തമായിരുന്നു. 

നാല് നിലകള്‍ പണിയുന്നതിനായിരുന്നു ചെന്നൈ മെട്രോപൊളിറ്റന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ അനുമതി ഉണ്ടായിരുന്നത്. ഈ നാല് നിലകള്‍ക്ക് പുറമെ പിന്നീട് നാല് നിലകള്‍ കൂടി പണിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com