ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുത്തു

മക്കളുണ്ടാകുന്നതിന് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടിയാണ് ഒരു പെണ്‍കുഞ്ഞിനെ കടത്തിക്കൊണ്ടു വന്ന്, ദുര്‍മന്ത്രവാദിയുടെ മേല്‍നോട്ടത്തില്‍ ശ്മശാനത്തില്‍ വെച്ച് ബലി കൊടുത്തത്
ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ബലി കൊടുത്തു

ജംഷദ്പൂര്‍: ദൈവത്തിനെ പ്രീതിപ്പെടുത്തുന്നതിനായി ഏഴ് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ സേരികേല ഗ്രാമത്തിലായിരുന്നു സംഭവം. 

മക്കളുണ്ടാകുന്നതിന് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടിയാണ് ഒരു പെണ്‍കുഞ്ഞിനെ കടത്തിക്കൊണ്ടു വന്ന്, ദുര്‍മന്ത്രവാദിയുടെ മേല്‍നോട്ടത്തില്‍ ശ്മശാനത്തില്‍ വെച്ച് ബലി കൊടുത്തത്. 

പാമ്പാട്ടിയായ ഭദോയ് എന്ന വ്യക്തിയും ദുര്‍മന്ത്രവാദിയും ചേര്‍ന്ന് മെയ് 26ന് ദുര്‍മന്ത്രവാദിയുടെ വീടിന്റെ സമീപത്തുള്ള വീട്ടില്‍ നിന്നും പെണ്‍കുഞ്ഞിനെ കടത്തിക്കൊണ്ടു വരികയായിരുന്നു. 

കുഞ്ഞിനെ കാണാതായതിന് ശേഷം ദുര്‍മന്ത്രവാദിയും നാട്ടില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കാണാതായതില്‍ ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസിന് സംശയം ഉയര്‍ന്നത്. 

കുഞ്ഞിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

എട്ട് വര്‍ഷം മുന്‍പാണ് പാമ്പാട്ടിയായ ഭദോയ് വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇതുവരെ കുട്ടികള്‍ ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ദുര്‍മന്ത്രവാദിയുടെ വാക്കുകേട്ട് പെണ്‍കുഞ്ഞിനെ കുരുതി കൊടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com