മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നില്ല; പാല്‍ നിരത്തിലൊഴുക്കിയുള്ള പ്രതിഷേധം തുടരുന്നു

ക്ഷീര കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ വിസമ്മതിച്ച സര്‍ക്കാരിനെതിരെ പാല്‍ നിരത്തിലൊഴുക്കിയുള്ള പ്രതിഷേധം തുടരുന്നു.
മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നില്ല; പാല്‍ നിരത്തിലൊഴുക്കിയുള്ള പ്രതിഷേധം തുടരുന്നു

മുംബൈ: ക്ഷീര കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ വിസമ്മതിച്ച സര്‍ക്കാരിനെതിരെ പാല്‍ നിരത്തിലൊഴുക്കിയുള്ള പ്രതിഷേധം തുടരുന്നു. ഇന്നലെ തുടങ്ങിയ സമരത്തിന് വിവിധ സ്ഥങ്ങളില്‍ നിന്നും കര്‍ഷകര്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിട്ടുണ്ട്. സമരം ഇന്നും തുടരുന്ന സാഹചര്യത്തില്‍ സംഘര്‍ഷം മുന്നില്‍ കണ്ട് നാസികില്‍ നിരോധാഞ്ജ പുറപ്പെടുവിച്ചിരിക്കുകയാണ്. സമരത്തില്‍ പങ്കെടുത്ത കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കിസാന്‍ ക്രാന്തി മോര്‍ച്ചയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. കഴിഞ്ഞദിവസം ഷ്രിദി, നാസിക് എന്നിവടങ്ങളില്‍ നിന്ന് നഗരത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന പാലും, പച്ചറിക്കറികളും പഴങ്ങളും ടാങ്കറുകള്‍ തടഞ്ഞ് നിരത്തിലൊഴുക്കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് പുനെ, മുംബൈ തുടങ്ങിയ നഗരങ്ങളിലെല്ലാം പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ദൗര്‍ലഭ്യമനുഭവപ്പെടുന്നുണ്ട്.

കിസാന്‍ ക്രാന്തി മോര്‍ച്ച പ്രതിനിധികളും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിലെ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപക സമരം. കടം എഴുതിത്തള്ളുക, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ അടിസ്ഥാന വില കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ളത്. രണ്ട് ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com