തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം ചലഞ്ച് ഇന്ന്; വെല്ലുവിളി ഏറ്റെടുത്തത് സിപിഎമ്മും എന്‍സിപിയും മാത്രം 

എഎപി,ബിഎസ്പി,കോണ്‍ഗ്രസ് എന്നിവരൊക്കെ ആരോപണം ഉയര്‍ത്തിയിരുന്നു
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം ചലഞ്ച് ഇന്ന്; വെല്ലുവിളി ഏറ്റെടുത്തത് സിപിഎമ്മും എന്‍സിപിയും മാത്രം 

ന്യുഡല്‍ഹി:ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ സാധിക്കും എന്ന ആരോപണം ശരിയാണെന്ന് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ അവസരം ഇന്ന്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അടക്കം ബിജെപി വോട്ടിങ് മെഷീനില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തലാണ് തിരിമറി നടത്തുന്നത് എങ്ങനെയെന്ന് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കിയത്. എഎപി,ബിഎസ്പി,കോണ്‍ഗ്രസ് എന്നിവരൊക്കെ ആരോപണം ഉയര്‍ത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ അത് തെളിയിക്കാന്‍ എത്തിയിരിക്കുന്നത് രണ്ട് പാര്‍ട്ടികള്‍ മാത്രമാണ്. സിപിഐഎമ്മും എന്‍സിപിയും. 

കമ്മിഷന്‍, പാര്‍ട്ടി പ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്നു പത്തിനും രണ്ടിനുമിടെ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തുന്ന വിധം എങ്ങനെയെന്ന് തെളിയിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഈ നടപടിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. 

അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ സമാന്തര ഇവിഎം ചലഞ്ചും ഇന്നു നടത്തും.തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യവസ്ഥകളോട് യോജിക്കാന്‍ കഴിയാത്തത് കൊണ്ടാണ് തങ്ങള്‍ പങ്കെടുക്കാതെ സമാന്തര ഇവിഎം ചലഞ്ച് നടത്തുന്നതെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com